Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുഖ്യമന്ത്രിക്കുനേരെ...

മുഖ്യമന്ത്രിക്കുനേരെ കൊടി ഉയർത്തിയ എ.ബി.വി.പിക്കാരെ പൊലീസ് നീക്കി

text_fields
bookmark_border
കല്ലടിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധവുമായെത്തിയ എ.ബി.വി.പി പ്രവർത്തകരെ പൊലീസ് നീക്കി. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവി​െൻറ വീട് സന്ദർശിക്കാൻ പാലക്കാട് നിന്ന് പൊലീസ് അകമ്പടിയോടെ കാറിൽ പോകെവ കല്ലടിക്കോട് എ.കെ ഹാൾ പരിസരത്താണ് സംഭവം. കൊടികളുയർത്തി മുഖ്യമന്ത്രിയുടെ കാറിനടുത്ത് എത്താൻ ശ്രമിച്ച 30ഓളം പ്രവർത്തകരെ പൊലീസെത്തി നീക്കുകയായിരുന്നു. പട്ടികവർഗ ക്ഷേമ മന്ത്രിയും മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എ.ബി.വി.പി സംസ്ഥാന ജോയൻറ് സെക്രട്ടറി സുജിത് ശശി, ദേശീയ നിർവാഹക സമിതി അംഗം ഡി.എസ്. അഭിരാം, സംസ്ഥാന കമ്മിറ്റി അംഗം വരുൺ പ്രസാദ്, കെ. ഷിജിൽ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story