Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസഫീറി​െൻറ കുടുംബത്തെ...

സഫീറി​െൻറ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: കുന്തിപ്പുഴയിൽ കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ സഫീറി​െൻറ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. വെള്ളിയാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു സന്ദർശനം. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സി.പി.ഐയുടെ പിൻബലത്തിലാണ് ഗുണ്ടാസംഘം പ്രവർത്തിക്കുന്നതെന്നും മണ്ണാർക്കാട് പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല നടത്തുന്നതെന്നും കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. നടപടിയെടുക്കാമെന്നും പരിശോധിക്കാമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. മുഖ്യമന്ത്രിയോടൊപ്പം എം.എൽ.എമാരായ പി.കെ. ശശി, എൻ. ഷംസുദ്ദീൻ, സി.പി.എം ജില്ല സെക്രട്ടറി രാജേന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story