Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആദിവാസി ക്ഷേമം:...

ആദിവാസി ക്ഷേമം: ചെലവഴിച്ച തുകയുടെ വിനിയോഗം സി.ബി.ഐ അന്വേഷിക്കണം ^പി.സി. ജോർജ് എം.എൽ.എ

text_fields
bookmark_border
ആദിവാസി ക്ഷേമം: ചെലവഴിച്ച തുകയുടെ വിനിയോഗം സി.ബി.ഐ അന്വേഷിക്കണം -പി.സി. ജോർജ് എം.എൽ.എ പാലക്കാട്: രാഷ്ട്രീയ നേതൃത്വത്തിനും ഉദ്യോഗസ്ഥ പ്രമാണിമാർക്കും കരാറുകാർക്കും വേഗത്തിൽ പണം സമ്പാദിക്കാനുള്ള ബിസിനസ് മൂലധനം മാത്രമാണ് ആദിവാസികളെന്ന് കേരള ജനപക്ഷം ചെയർമാൻ പി.സി. ജോർജ് എം.എൽ.എ. കഴിഞ്ഞ 17 വർഷത്തിനിടെ ആദിവാസി ക്ഷേമത്തിനാ‍യി സർക്കാറുകൾ 20,096 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. തുകയുടെ 80 ശതമാനവും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ഇടത്തട്ടിലുള്ളവരും ചേർന്ന് കൊള്ളയടിച്ചിരിക്കുകയാണെന്ന് പി.സി. ജോർജ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇത് സി.ബി.ഐ അന്വേഷിക്കണം. മധുവി‍​െൻറ മരണവും സി.ബി.ഐ അന്വേഷിക്കണം. രാഷ്ട്രപതിക്കും മുഖ്യമന്ത്രിക്കും ഗവർണർക്കും ഇത് സംബന്ധിച്ച് നിവേദനം നൽകും. മധുവി‍​െൻറ മരണത്തിൽ പ്രതികളെന്ന് പറഞ്ഞ് പിടിയിലായ പലരും യഥാർഥ പ്രതികളാണോ എന്ന സംശയം ഊരുവാസികൾ പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. മധുവി‍​െൻറ വീട് സന്ദര്‍ശിക്കാന്‍ യുദ്ധസന്നാഹവുമായെത്തിയ മുഖ്യമന്ത്രിയോട് പുച്ഛവും സഹതാപവുമാണ് തോന്നിയത്. മാവോവാദി ഭീഷണിയുള്ളതിനാലാണ് ഇത്രയും സുരക്ഷയെന്നാണ് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി. മരണശേഷവും മധുവിനെ അപമാനിക്കുന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങളിൽ കുടുംബത്തിന് ദുഃഖമുണ്ടെന്നും തന്നോട് പരാതി പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം ജില്ല പ്രസിഡൻറ് ജയൻ മമ്പ്രം, ഷമീർ തോട്ടിങ്ങൽ, പുത്തൂർ മണികണ്ഠൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story