Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആളിയാർ: വെള്ളം...

ആളിയാർ: വെള്ളം തുറന്നുവിടാൻ തീരുമാനം

text_fields
bookmark_border
കോയമ്പത്തൂർ: പൊള്ളാച്ചി പി.എ.പി (പറമ്പികുളം ആളിയാർ പ്രോജക്ട്) ഒാഫിസ് ഉപരോധത്തെ തുടർന്ന് പറമ്പികുളത്തുനിന്ന് തിരുമൂർത്തി ഡാമിലേക്ക് വെള്ളം തുറന്നുവിടാൻ ധാരണയായി. കോയമ്പത്തൂർ, തിരുപ്പൂർ ജില്ലകളിലെ ഒന്നാം മണ്ഡലത്തിലേക്ക് രണ്ടാം തവണ വെള്ളം തുറന്നുവിടണമെന്നും ആളിയാറിൽനിന്ന് കേരളത്തിന് വെള്ളം വിട്ടുനൽകുന്നതിലും പ്രതിഷേധിച്ചാണ് തമിഴ് കർഷകർ സമരം നടത്തിയത്. തുടർന്ന് കർഷക പ്രതിനിധികളുമായി ചെന്നൈയിൽ നടത്തിയ ചർച്ചയിലാണ് പ്രശ്ന പരിഹാരമുണ്ടായത്. പറമ്പികുളത്തുനിന്ന് ആളിയാറിലേക്ക് വിട്ടയക്കുന്ന വെള്ളം നിർത്തി തിരുമൂർത്തി ഡാമിലേക്ക് തിരിച്ചുവിടും. അപ്പർ ആളിയാറിൽനിന്ന് ആളിയാർ ഡാം വഴി കേരളത്തിനും വെള്ളം നൽകും. പി.എ.പി പദ്ധതി കർഷക സംഘം പ്രസിഡൻറ് മെഡിക്കൽ പരമശിവം ഉൾപ്പെടെ ഒൻപത് കർഷക പ്രതിനിധികളാണ് ചർച്ചയിൽ പെങ്കടുത്തത്. ഡെപ്യൂട്ടി സ്പീക്കർ പൊള്ളാച്ചി ജയറാമൻ, മന്ത്രിമാരായ ഉടുമല രാധാകൃഷ്ണൻ, എസ്.പി. വേലുമണി, പൊള്ളാച്ചി ലോക്സഭാംഗം വി. ജയറാമൻ, തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രഭാകരൻ തുടങ്ങിയവർ സംബന്ധിച്ചു. തീരുമാനങ്ങൾ പിന്നീട് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ അറിയിക്കുകയായിരുന്നു. കർഷക നേതാക്കൾ മുഖ്യമന്ത്രിയെ നേരിൽകണ്ട് നന്ദി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story