Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലക്കാട്​-തൃശൂർ...

പാലക്കാട്​-തൃശൂർ പാസഞ്ചർ തിരുപ്പൂരിൽ യാത്രക്കാർ തടഞ്ഞു

text_fields
bookmark_border
കോയമ്പത്തൂർ: പാലക്കാട്-തൃശൂർ പാസഞ്ചർ ട്രെയിൻ തിരുപ്പൂരിൽ തടഞ്ഞുനിർത്തി യാത്രക്കാരുടെ പ്രതിഷേധം. ദിവസങ്ങളായി ട്രെയിൻ ഒരു മണിക്കൂറോളം പതിവായി വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു സമരം. രാവിലെ 9.15നാണ് ട്രെയിൻ തിരുപ്പൂരിൽ എത്തേണ്ടത്. വെള്ളിയാഴ്ച രാവിലെ തിരുപ്പൂർ വഞ്ചിപാളയത്ത് മറ്റൊരു എക്സ്പ്രസ് ട്രെയിൻ കടന്നുപോകുന്നതിനായി പിടിച്ചിട്ട സമയത്താണ് യാത്രക്കാർ പ്രതിഷേധിച്ചത്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു. പ്രതിഷേധം മൂലം മറ്റു ചില ട്രെയിനുകളും ൈവകിയാണ് സർവിസ് നടത്തിയത്.
Show Full Article
TAGS:LOCAL NEWS 
Next Story