Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കൽ ആയുർവേദ...

കോട്ടക്കൽ ആയുർവേദ കോളജ് ശതാബ്​ദി ആഘോഷങ്ങൾക്ക് അഞ്ചിന് തുടക്കം

text_fields
bookmark_border
മലപ്പുറം: കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജ് ശതാബ്ദി ആഘോഷങ്ങൾ മാർച്ച് അഞ്ചിന് തുടങ്ങും. ഒരു വർഷമായി നടക്കുന്ന വിവിധ പരിപാടികൾക്ക് സമാപനം കുറിച്ചാണ് 'ശതപഥം'എന്ന പേരിൽ 11 വരെ കാമ്പസിൽ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാജ്യത്തെ ഏറ്റവും പ്രതിഭാശാലിയായ ആയുർവേദ വിദ്യാർഥിക്ക് അഗ്നിവേശ അവാർഡ് സമ്മാനിക്കും. അഞ്ച്, ആറ്, ഏഴ് തീയതികളിൽ 'വൈദ്യം: എഴുത്തും വായനയും' സെമിനാറുകൾ നടക്കും. ആറിന് രാവിലെ 9.30നാണ് ഉദ്ഘാടന സമ്മേളനം. അഞ്ചു മുതൽ 11 വരെ 'വൈദ്യത്തി​െൻറ എഴുത്ത്, കോളജി​െൻറ 100 വർഷങ്ങൾ' പ്രദർശനമുണ്ടാവും. അഖിലേന്ത്യ തലത്തിൽ വിവിധ ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഏഴ് ആയുർവേദ വിദ്യാർഥികളെ അണിനിരത്തി ഏഴ്, എട്ട് തീയതികളിൽ അഗ്നിവേശ അവാർഡ് ഗ്രാൻഡ് ഫിനാലെ സംഘടിപ്പിക്കും. വിജയിക്ക് സമ്മാനത്തുകയായ ഒന്നര ലക്ഷം രൂപ സമ്മാനിക്കും. ഒമ്പതിന് ആയുർവേദ വിദ്യാഭ്യാസത്തി​െൻറ ഭൂതി, വർത്തമാനം, ഭാവി വിഷയമാവുന്ന ദേശീയ സമാരോഹം നടക്കും. സമാപന ദിനമായ 11നാണ് പൂർവ വിദ്യാർഥികളും മുൻകാല അധ്യാപകരും ജീവനക്കാരും ഒത്തുചേരുന്ന 'ശതസ്മൃതി'. വൈകുന്നേരങ്ങളിൽ 'ശതമുദ്ര' കലാപരിപാടികൾ അരങ്ങേറും. വാർത്ത സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. പി.ഇ. പ്രേമ, ഡോ. എം.വി. വിനോദ് കുമാർ, ഡോ. ആർ.ജി. ഉണ്ണികൃഷ്ണൻ, എസ്. ശ്രീലക്ഷ്മി എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story