Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയാള സർവകലാശാലയിൽ...

മലയാള സർവകലാശാലയിൽ ഗവേഷണത്തിന് മുൻതൂക്കം ^വൈസ്​ ചാൻസലർ

text_fields
bookmark_border
മലയാള സർവകലാശാലയിൽ ഗവേഷണത്തിന് മുൻതൂക്കം -വൈസ് ചാൻസലർ തിരൂർ: മലയാള ഭാഷയുടെ വികാസത്തിന് ഗവേഷണ പ്രവർത്തനങ്ങൾക്കാണ് മലയാള സർവകലാശാല പ്രാമുഖ്യം നൽകുകയെന്ന് പ്രഫ. അനിൽ വള്ളത്തോൾ. മലയാള സർവകലാശാല വൈസ് ചാൻസലറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവാദങ്ങളില്ലാതെ ഭൂമി ഏറ്റെടുക്കണമെന്ന സർക്കാർ നയം നടപ്പാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളിൽ മലയാളത്തിേൻറതായ ഒട്ടേറെ സംഭാവനകളുണ്ട്. അവ മറ്റ് ഭാഷകളിലേക്കും കൈമാറണം. പരസ്പര വിനിമയം, തർജമ, താരതമ്യ പഠനം തുടങ്ങിയവയിലൂടെയെല്ലാമാണ് ഭാഷയുടെ വികാസം സാധ്യമാക്കേണ്ടത്. സർവ വിജ്ഞാനത്തി‍​െൻറ സർവ വ്യാപിയായ വികാസം സാധ്യമാക്കണം. നിലവിലുള്ള കോഴ്സുകളുടെ ശരിയായ വികാസം അനുപേക്ഷണീയമാണ്. കോഴ്സുകളെ നേർവഴിയിൽ കൊണ്ടുപോയി ലക്ഷ്യം സാക്ഷാത്കരിക്കും. സർവകലാശാലയുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്ക് പുറമെ ഭാഷയുമായി ബന്ധപ്പെട്ട മറ്റ് ഗവേഷണ പ്രവർത്തനങ്ങളെ കൂടി ഏകോപിപ്പിക്കാൻ സാധിച്ചാൽ വലിയ നേട്ടമാകും. സ്ഥാപിത താൽപര്യങ്ങൾക്ക് വഴങ്ങാതെയാകും പ്രവർത്തനം. പ്രശ്നങ്ങൾ ഘട്ടം ഘട്ടമായി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. സർവകലാശാലക്ക് അഫിലിയേറ്റഡ് കോളജുകളോ മറ്റ് പഠന കേന്ദ്രങ്ങളോ ആവശ്യമില്ല എന്ന നയമാണ് തനിക്കുമുള്ളത്. തർക്കരഹിതമായി ഭൂമി കണ്ടെത്തുന്നതിന് ജനകീയ പിന്തുണ ആവശ്യമാണെന്നും അനിൽ വള്ളത്തോൾ കൂട്ടിച്ചേർത്തു.
Show Full Article
TAGS:LOCAL NEWS 
Next Story