Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെന്നിലാപുരം...

തെന്നിലാപുരം രാധാകൃഷ്​ണ​െൻറ ഭൗതികശരീരം സംസ്കരിച്ചു

text_fields
bookmark_border
പാലക്കാട്: വ്യാഴാഴ്ച അന്തരിച്ച വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി . വെള്ളിയാഴ്ച രാവിലെ 10.30ന് ജൈനിമേട് പൊതുശ്മശാനത്തിൽ നടന്ന ചടങ്ങുകളിൽ സഹോദരപുത്രൻ ശ്രീറാം അന്ത്യകർമങ്ങൾ നടത്തി. പ്രിയനേതാവിനെ അവസാന നോക്ക് കാണാനും അന്ത്യാഭിവാദ്യം നൽകാനുമായി വ്യാഴാഴ്ച മുതൽ നിരവധി പേരാണ് അയ്യപുരം ശാസ്തപുരത്തെ സ്വവസതിയായ മൈത്രത്തിലെത്തിയത്. എം.ബി. രാജേഷ് എം.പി, പി.സി. ജോർജ് എം.എൽ.എ, മാധ്യമം ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ് ഉൾെപ്പടെ പ്രമുഖരെത്തി അന്ത്യോപചാരം അർപ്പിച്ചു. തെന്നിലാപുരത്തിേൻറത് സമൂഹത്തിന് വേണ്ടി സമർപ്പിച്ച ജീവിതം പാലക്കാട്: തെന്നിലാപുരം രാധാകൃഷ്ണ​െൻറ സംസ്കാര ചടങ്ങിന് ശേഷം അയ്യപുരത്തെ വീട്ടുപരിസരത്ത് അനുശോചന യോഗം ചേർന്നു. സമൂഹത്തിലെ വിവിധ മേഖലകളിലുള്ള നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.സി. ഹംസ അനുശോചന പ്രഭാഷണം നടത്തി. സമൂഹത്തിന് വേണ്ടി മുഴുവൻ രംഗങ്ങളിലും ആത്മാർഥമായി ജീവിതം സമർപ്പിച്ച മനുഷ്യസ്നേഹിയായ നേതാവായിരുന്നു തെന്നിലാപുരമെന്ന് അദ്ദേഹം അനുസ്മരിച്ചു. ഒരു പാട് നല്ല മാതൃകകൾ അവശേഷിപ്പിച്ചുകൊണ്ടാണ് അദ്ദേഹം വിട പറഞ്ഞിരിക്കുന്നത്. സമൂഹത്തിന് നികത്താനാവാത്ത കനത്ത നഷ്ടമാണ് അദ്ദേഹത്തി‍​െൻറ വിയോഗമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠൻ, സി.എം.പി ജില്ല സെക്രട്ടറി മുരളി താരേക്കാട്, എ.എസ്.ഇ.ടി സംസ്ഥാന സെക്രട്ടറി കെ. ബിലാൽ ബാബു, മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് എം.എം. ഹമീദ്, മുൻ എം.എൽ.എ കെ.എ. ചന്ദ്രൻ, വെൽെഫയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ, ഫ്രറ്റേണിറ്റി അഖിലേന്ത്യ പ്രസിഡൻറ് അൻസർ അബൂബക്കർ, സി.പി.ഐ ജില്ല കമ്മിറ്റിയംഗം ശിവദാസ്, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹകീം നദ്‌വി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ, കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് ശിവരാജേഷ്, രാമകൃഷ്ണൻ (കാർഷിക സമാജം), വെൽെഫയർ പാർട്ടി തമിഴ്നാട് ജനറൽ സെക്രട്ടറി മുഹമ്മദ് കാസിം, വെൽെഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. അബ്ദുൽ ഹകീം, പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ബന്ന കൊണ്ടോട്ടി, കുവൈത്ത് വെൽഫെയർ ഫോറം പ്രസിഡൻറ് അൻവർ സഈദ്, ഫോർവേർഡ് ബ്ലോക്ക് നോതാവ് രാജേന്ദ്രൻ നായർ, എൻ.സി.പി ജില്ല സെക്രട്ടറി സിറാജ് കൊടുവായൂർ, എസ്.ഡി.പി.ഐ ജില്ല കമ്മിറ്റിയംഗം ഖലീൽ റഹ്മാൻ, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി, വെൽെഫയർ പാർട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, വൈസ് പ്രസിഡൻറുമാരായ സുരേന്ദ്രൻ കരിപ്പുഴ, ഇ.സി. ആയിഷ, ശാസ്താപുരി കോളനി പ്രസിഡൻറ് ഇ.ടി. ജനാർദനൻ, കെ.എ. ഷെഫീഖ്, ശശി പന്തളം, എ.കെ. സുൽത്താൻ, എം. സുലൈമാൻ, മാധ്യമപ്രവർത്തകൻ പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് പി.വി. വിജയരാഘവൻ സ്വാഗതവും പി. ലുഖ്മാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story