Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഉത്സവത്തിരക്കിനിടെ...

ഉത്സവത്തിരക്കിനിടെ സ്വർണാഭരണ പിടിച്ചുപറി; നാലംഗസംഘം പിടിയിൽ

text_fields
bookmark_border
കോയമ്പത്തൂർ: നഗരത്തിലെ കോനിയമ്മൻ കോവിൽ രഥോത്സവ തിരക്കിനിടെ സ്വർണാഭരണ പിടിച്ചുപറി നടത്തിയ ദമ്പതികൾ ഉൾപ്പെടെ നാലംഗസംഘം പൊലീസ് പിടിയിലായി. ബംഗളൂരു യശ്വന്ത്പൂർ സ്വദേശികളായ സെന്തൂരാൻ (27), ഭാര്യ ശശികല (24), ബന്ധുക്കളായ മല്ലിക (41), വസന്തി (30) എന്നിവരാണ് പ്രതികൾ. ബുധനാഴ്ച രഥോത്സവ തിരക്കിനിടെ രണ്ട് സ്ത്രീകളുടെ ഏഴുപവൻ സ്വർണാഭരണം നഷ്ടപ്പെട്ടിരുന്നു. ഇതിന് പുറമെ നഗരത്തി​െൻറ വിവിധയിടങ്ങളിൽ ബസ് യാത്രക്കിടെയും നിരവധി പേരുടെ സ്വർണാഭരണങ്ങൾ നഷ്ടെപ്പട്ടിരുന്നു. ഇൗ നിലയിലാണ് നഗരത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കാറിൽ സഞ്ചരിച്ചിരുന്ന സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പക്കൽനിന്ന് 53 പവൻ സ്വർണം പിടികൂടി. പ്രസിദ്ധമായ ക്ഷേേത്രാത്സവങ്ങളുടെ തീയതികൾ കുറിച്ചിട്ട ഡയറിയും ഇവരുടെ പക്കൽനിന്ന് കണ്ടെടുത്തു. സിറിയക്കെതിരായ ആക്രമണത്തിൽ പ്രതിഷേധം കോയമ്പത്തൂർ: സിറിയക്കെതിരായ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് കോയമ്പത്തൂർ ജില്ല െഎക്യ ജമാഅത്തി​െൻറയും ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉൾപ്പെടെ വിവിധ മുസ്ലിം സംഘടനകളുടെയും ആഭിമുഖ്യത്തിൽ കൂട്ടധർണ സംഘടിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് നഗരത്തിലെ സൗത്ത് താലൂക്ക് ഒാഫിസ് പരിസരത്ത് നടന്ന പരിപാടിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾ പെങ്കടുത്തു. സ്ഥലത്ത് കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തമിഴ്നാട്ടിലെ മിക്ക നഗരങ്ങളിലും പ്രതിഷേധ ധർണ അരങ്ങേറി.
Show Full Article
TAGS:LOCAL NEWS 
Next Story