Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസുരക്ഷ ഉറപ്പാക്കി...

സുരക്ഷ ഉറപ്പാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം ^പി.സി. ജോർജ്

text_fields
bookmark_border
സുരക്ഷ ഉറപ്പാക്കി നാട്ടുകാരുടെ ആശങ്ക പരിഹരിക്കണം -പി.സി. ജോർജ് വടക്കഞ്ചേരി: സുരക്ഷ ഉറപ്പാക്കി നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ചുവേണം തുരങ്കം ഗതാഗതത്തിനായി തുറന്ന് കൊടുക്കേണ്ടതെന്ന് കേരള ജനപക്ഷ പാർട്ടി ചെയർമാൻ പി.സി. ജോർജ്. തുരങ്കത്തിന് സമീപം നാട്ടുകാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയതായിരുന്നു അദ്ദേഹം. നിലവിലെ പാത നിലനിർത്തി തുരങ്കത്തിന് സമീപം സ്റ്റോപ്പ്‌ അനുവദിക്കണമെന്ന സമരക്കാരുടെ ആവശ്യം മുഖ്യമന്ത്രിയെയും കേന്ദ്രമന്ത്രിയെയും ധരിപ്പിക്കുമെന്ന് പി.സി. ജോർജ് പറഞ്ഞു. സമാന്തര പാത നിലനിർത്തണമെന്നും തുരങ്ക മുഖത്തിന് സമീപം ബസ്‌ സ്റ്റോപ്പ്‌ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ തുരങ്ക നിർമാണം തടസ്സപ്പെടുത്തി ഒമ്പത് ദിവസമായി സമരം ചെയ്യുന്നത്. പിണറായിയുടെ അട്ടപ്പാടി സന്ദർശനം പ്രഹസനമെന്ന് വി. മുരളീധരൻ മുതലമട: പിണറായി വിജയ‍​െൻറ അട്ടപ്പാടി സന്ദർശനം പ്രഹസനമെന്ന് വി. മുരളീധരൻ. ബി.ജെ.പി മുതലമട പഞ്ചായത്ത് കമ്മിറ്റി കാമ്പ്രത്ത് ചള്ളയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരണസമയത്ത് മധുവി‍​െൻറ മൃതദേഹം കാണാൻ വരാത്ത മുഖ്യമന്ത്രിയുടെ വീട് സന്ദർശനം തരംതാണ രാഷ്ട്രീയ നീക്കത്തി‍​െൻറ ഭാഗമാണ്. അർഹതപ്പെട്ട പറമ്പിക്കുളം വെള്ളം കേരളം നേടിയെടുക്കണം. ഇതിന് സർക്കാറിന് സാധിക്കുന്നില്ലെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം വി. മുരളീധരൻ പറഞ്ഞു. പി.സി. ശിവദാസ് അധ്യക്ഷത വഹിച്ചു. കെ. വേണു, കെ.ജി. പ്രദീപ്കുമാർ, എ.സി. ശെൽവൻ, എം. സുരേന്ദ്രൻ, സുനിത, സിന്ധു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story