Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൽ.ജി.ബി.ടി സെമിനാർ...

എൽ.ജി.ബി.ടി സെമിനാർ ഇന്ന്

text_fields
bookmark_border
കൊണ്ടോട്ടി: 'ഇസ്‌ലാം, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളെ വായിക്കുന്നു' പ്രമേയത്തിൽ സംഘടിപ്പിക്കുന്ന എൽ.ജി.ബി.ടി സെമിനാർ ശനിയാഴ്ച രാവിലെ 9.30ന് കൊണ്ടോട്ടി മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ തുടക്കം കുറിക്കും. ബുഖാരി സ്റ്റുഡൻറ്സ് യൂനിയൻ സാബിക്കും മമ്പാട് എം.ഇ.എസ് കോളജ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്മ​െൻറും സംയുക്തമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ലിംഗ ന്യൂനപക്ഷവും ഇസ്‌ലാമും, സ്വവർഗാനുരാഗം: പ്രകൃതി-മതം-ശാസ്ത്രം, ഹിജഡകളുടെ അവകാശങ്ങൾ, അവകാശ ധ്വംസനങ്ങൾ, ലൈംഗികത: ഫെമിനിസ്റ്റ്-ഇസ്ലാമിക് സംവാദങ്ങൾ, ലിംഗമാറ്റ ശസ്ത്രക്രിയയുടെ മതപക്ഷം, ട്രാൻസ്ജെൻഡറി​െൻറ അതിജീവനം: പ്രതിസന്ധി, പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾക്ക് സെമിനാർ വേദിയാകും. കഥാകൃത്ത് പി. സുരേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story