Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശുദ്ധീകരണ...

ശുദ്ധീകരണ പ്ലാൻറില്ലാതെ കീഴുപറമ്പ് ശുദ്ധജല വിതരണ പദ്ധതി

text_fields
bookmark_border
അരീക്കോട്: പദ്ധതിയുടെ പേര് കീഴുപറമ്പ് ശുദ്ധജല വിതരണ പദ്ധതി, എന്നാൽ രണ്ട് പതിറ്റാണ്ടായി ഒരുപഞ്ചായത്തിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ലഭിക്കുന്നതോ തീരെ ശുദ്ധിയില്ലാത്ത വെള്ളവും. വാട്ടർ അതോറിറ്റി രണ്ട് പതിറ്റാണ്ട് മുമ്പ് സ്ഥാപിച്ച കീഴുപറമ്പ് ശുദ്ധജല വിതരണ പദ്ധതിക്ക് ഇതുവരെയായിട്ടും ശുദ്ധീകരണ പ്ലാൻറായിട്ടില്ല. കിലോ കണക്കിന് ബ്ലീച്ചിങ് പൗഡർ ടാങ്കിലേക്ക് വാരിവിതറി ക്ലോറിനേഷൻ നടത്തിയാണ് 1600നുമേലെ കുടുംബങ്ങൾ ഗുണഭോക്താക്കളായുള്ള പദ്ധതിപ്രകാരം ജലം ശുദ്ധീകരിക്കുന്നത്. 1600 കുടുംബങ്ങൾക്ക് പുറമെ 200ന് മേലെ പൊതു ടാപ്പുകളും പദ്ധതിയുടെ ഭാഗമായി പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലുണ്ട്. മാലിന്യംനിറഞ്ഞ് കുളിക്കാൻപോലും യോഗ്യമല്ലാത്ത വെള്ളമാണ് വീടുകളിലേക്ക് പൈപ്പുവഴി എത്തുന്നത്. മിക്ക കുടുംബങ്ങളും കഴുകാനും അലക്കാനുമൊക്കെ മാത്രമേ ഈ വെള്ളം ഉപയോഗിക്കുന്നുള്ളൂ. ചാലിയാറിൽനിന്നുള്ള വെള്ളം ടാങ്കിൽനിന്ന് ക്ലോറിനേഷൻ മാത്രം ചെയ്ത് വീടുകളിലേക്കെത്തുന്നതി​െൻറ അപകടത്തെക്കുറിച്ച് അധികാരികൾ വേണ്ടത്ര ബോധവാൻമാരായിട്ടില്ല. പകർച്ചവ്യാധികൾ പടർന്നുപിടിക്കാനുള്ള സാധ്യത നിലനിൽക്കെ ഗൗരവമായി വിഷയത്തെ പലരും കാണുന്നില്ല എന്നതാണ് വസ്തുത. പദ്ധതിക്ക് ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കീഴുപറമ്പ് വൈ.എം.സി.സി ക്ലബ് ജലവിഭവ വകുപ്പ് അധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. എന്നാൽ, ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കാനാവശ്യമായ 30 സ​െൻറ് സ്ഥലം ഇല്ലാത്തതാണ് പ്രധാന തടസ്സങ്ങളിലൊന്നായി നിലനിൽക്കുന്നത്. ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കണമെന്ന ആവശ്യം ഗ്രാമപഞ്ചായത്ത് വർക്കിങ് ഗ്രൂപ് യോഗത്തിൽ നിരന്തരം ഉയരാറുള്ളതാണ്. അതുപ്രകാരം ശുദ്ധജല പദ്ധതിക്ക് ശുദ്ധീകരണ പ്ലാൻറ് സ്ഥാപിക്കാനുള്ള 30 സ​െൻറ് സ്ഥലം വാങ്ങുന്നതിന് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ല ആസൂത്രണ കൗൺസിലിന് ശിപാർശ സമർപ്പിച്ചെങ്കിലും ആസൂത്രണ കൗൺസിൽ അംഗീകാരം നൽകിയില്ലെന്ന് ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ കെ. നജീബ് പറഞ്ഞു. വാട്ടർ അതോറിറ്റിയുടെ പദ്ധതിക്ക് സ്ഥലം വാങ്ങേണ്ടത് ഗ്രാമപഞ്ചായത്തല്ലെന്നും വാട്ടർ അതോറിറ്റി തന്നെയാണെന്നും പറഞ്ഞാണ് ആസൂത്രണ വിഭാഗം പഞ്ചായത്തി​െൻറ ആവശ്യം തള്ളിയതത്രെ. സ്ഥലം വാങ്ങുന്നതിനുള്ള സാങ്കേതിക തടസ്സം മറികടക്കുന്നതിന് സംസ്ഥാന ആസൂത്രണ കോഒാഡിനേഷൻ സമിതിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കാനിരിക്കുകയാണ് പഞ്ചായത്തെന്നും കെ. നജീബ് പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന സ്ഥലമായ പഴംപറമ്പിലാണ് നിലവിൽ ടാങ്ക് സ്ഥിതിചെയ്യുന്നത്. ഇതിനടുത്തായിത്തന്നെ 30 സ​െൻറ് സ്ഥലം കിട്ടേണ്ടതുണ്ട്. ശുദ്ധീകരണ പ്ലാൻറിന് ചുരുങ്ങിയത് ഒരുകോടി രൂപയെങ്കിലും ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥലം വാങ്ങാനുള്ള സാങ്കേതിക തടസ്സങ്ങൾ നീക്കിയാൽ എം.പി, എം.എൽ.എ തുടങ്ങിയ ജനപ്രതിനിധികളുടെ പ്രാദേശിക വികസന ഫണ്ടുകൾ, ഗ്രാമപഞ്ചായത്തി​െൻറ പ്ലാനിങ് ഫണ്ട്, ജലവിഭവ വകുപ്പി​െൻറ വിഹിതവും സംയുക്തമായി നീക്കിവെച്ചാൽ ഏറെ വൈകാതെ കീഴുപറമ്പുകാർക്ക് യഥാർഥ ശുദ്ധജലം ലഭ്യമാക്കാം.
Show Full Article
TAGS:LOCAL NEWS 
Next Story