Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവടക്കൻ മലയാളത്തിന്...

'വടക്കൻ മലയാള'ത്തിന് ഭാഷാശാസ്ത്ര പുരസ്കാരം

text_fields
bookmark_border
കോട്ടക്കൽ: 'വടക്കൻ മലയാളത്തിന്' കേരള സാഹിത്യ അക്കാദമി ഭാഷാശാസ്ത്രത്തിനുള്ള ഐ.സി. ചാക്കോ എൻഡോവ്മ​െൻറ് ലഭിച്ചതി​െൻറ ആഹ്ലാദത്തിലാണ് ഡോ. പി.എ. അബൂബക്കർ. കോട്ടക്കൽ വി.പി.എസ്.വി ആയുർവേദ കോളജിലെ അഗദതന്ത്രം (വിഷചികിത്സ) വിഭാഗം ഡോക്ടറാണ്. ആയുർവേദം പഠിച്ച കോളജിലെ ഡോക്ടർ എന്ന വിശേഷണവും പുരസ്കാരത്തെ ഇരട്ടി മധുരമാക്കുന്നു. ഒന്നര വർഷത്തെ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് പുസ്തകം യാഥാർഥ്യമായത്. വിവിധ ജില്ലകളിലൂടെയുള്ള ജീവിതവും സാംസ്കാരവുമാണ് ഇത്തരമൊരു പുസ്തകത്തിന് പ്രചോദനമായതെന്ന് ഡോക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. കാസർകോടായിരുന്നു ജനനം. ആയുർവേദ കോളജിൽനിന്നും സംസ്കൃതം പഠിച്ചതോടെയാണ് ഭാഷയുടെ മറ്റൊരു തലത്തിലേക്ക് നീങ്ങിയത്. കമ്പ്യൂട്ടറി​െൻറ സഹായത്തോടുകൂടിയായിരുന്നു 'വടക്ക​െൻറ' ശേഖരണം. ആയുർവേദത്തോെടാപ്പം ഭാഷയേയും കൂടുതൽ സ്നേഹിക്കാൻ പുരസ്കാരം പ്രചോദനമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഫാറൂഖ് കോളജിലെ പഠന ശേഷമായിരുന്നു കോട്ടക്കലിലെത്തിയത്. 2009 മുതൽ എടരിക്കോട് അരിച്ചോളിലാണ് താമസം. ഭാര്യ: മറിയം. മകൾ: രേഷ്മ.
Show Full Article
TAGS:LOCAL NEWS 
Next Story