Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്മാഞ്ചേരിക്കാവ്...

അമ്മാഞ്ചേരിക്കാവ് ഉത്സവത്തിന് സമാപ്തി: കാളവരവുകള്‍ നയനമനോഹരം

text_fields
bookmark_border
വേങ്ങര: വേങ്ങര അമ്മാഞ്ചേരിക്കാവ് താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന കാളവരവ് ശ്രദ്ധേയമായി. 56 ദേശങ്ങളുള്‍പ്പെട്ട തട്ടകത്തിലെ പ്രധാന ഉത്സവമായ അമ്മാഞ്ചേരിക്കാവ് താലപ്പൊലി ഉത്സവത്തിന് ജില്ലക്കകത്തുനിന്നും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മേളം, ചാക്യാര്‍കൂത്ത്, ഭക്തിഗാനസുധ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു. കുണ്ട്യാട്ടു തറവാട്ടുകാരുടെ ദേശക്കാളകാവ് തീണ്ടിയതോടെ കാള വരവുകള്‍ക്ക് തുടക്കമായി. മുട്ടുംപുറം, കച്ചേരിപ്പടി, ചേറൂര്‍, ചേറ്റിപ്പുറമാട്, പാലച്ചിറമാട്, ഗാന്ധിക്കുന്ന്, കരിമ്പിലി, വെങ്കുളം എന്നിവിടങ്ങളില്‍ നിന്നായി പതിനേഴോളം കാളകള്‍ വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെ കാവുതീണ്ടി. പടം: വേങ്ങര അമ്മാഞ്ചേരിക്കാവ് താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന കാളവരവ്
Show Full Article
TAGS:LOCAL NEWS 
Next Story