Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്ണമംഗലത്ത് ആത്മ...

കണ്ണമംഗലത്ത് ആത്മ ഫീൽഡ് ഡേയും കാർഷികോൽപന്ന പ്രദർശന വിപണനമേളയും

text_fields
bookmark_border
കണ്ണമംഗലം: കണ്ണമംഗലം കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ ആത്മ ഫീൽഡ് ഡേയും കാർഷികോൽപന്ന പ്രദർശന വിപണനമേളയും നടത്തി. രണ്ട് ദിവസങ്ങളിലായി നീണ്ടു നിൽക്കുന്ന മേളയുടെ മുന്നോടിയായി കർഷകരും കുടുംബശ്രീ, ജനപ്രതിനിധി അംഗങ്ങളും അണിനിരന്ന കലാജാഥയും നടന്നു. തീണ്ടേക്കാട്ടുനിന്ന് തുടങ്ങിയ ജാഥ അച്ചനമ്പലത്ത് പഞ്ചായത്ത് ഓഫിസ് പരിസരത്ത് സമാപിച്ചു. തുടർന്ന് പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന പൊതുസമ്മേളനവും പ്രദർശന വിപണനമേളയും അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് ചാക്കിരി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, കൃഷി വകുപ്പ് അസിസ്റ്റൻറ് ഡയറക്ടർ ടി.കെ. അബ്ദുസലാം എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ കെ. ജംഷീദ് സ്വാഗതവും പി.എം. ദിലീഷ്കുമാർ നന്ദിയും പറഞ്ഞു ഉച്ചക്ക് ശേഷം നടന്ന പഠന ക്ലാസുകൾ പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സരോജിനി ഉദ്ഘാടനം ചെയ്തു. പടം: കണ്ണമംഗലം പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന പൊതുസമ്മേളനവും പ്രദർശന വിപണനമേളയും അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story