Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഭിന്നശേഷിക്കാരുടെ...

ഭിന്നശേഷിക്കാരുടെ സ്നേഹസംഗമവും കലാവിരുന്നും

text_fields
bookmark_border
പട്ടർനടക്കാവ്: മലപ്പുറം ചൈൽഡ് ലൈഫി​െൻറ സഹകരണത്തോടെ പട്ടർനടക്കാവ് സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കായി പരിവാർ സംഘം സ്നേഹസംഗമവും കലാവിരുന്നുമൊരുക്കി. പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആനി ഗോഡ് ലീഫ് അധ്യക്ഷത വഹിച്ചു. സി.പി. സലീം ക്ലാസെടുത്തു. ജില്ല പഞ്ചായത്തംഗം കെ.എം. സുഹറ, ബ്ലോക്ക് പഞ്ചായത്തംഗം മുളക്കൽ മുഹമ്മദലി, സ്ഥിരംസമിതി അംഗങ്ങളായ കെ.വി. അബ്ദുൽ ഖാദർ, സുബൈദ സൂർപ്പിൽ, ആയപ്പള്ളി ഷംസുദ്ദീൻ, മെംബർമാരായ ടി. വേലായുധൻ, തൂമ്പിൽ അബൂബക്കർ ഹാജി, കെ.വി. തെയ്യൻ, കെ.എം. ഗഫൂർ, മുഹമ്മദലി ശിഹാബ്, പി. അബ്ദുന്നാസർ, മാങ്കടവത്ത് സക്കീർ, വി.പി. സാബിറ, ഹഫ്സത്ത് മാങ്കടവത്ത്, സുഹറ കുന്നത്ത്, ഹക്കീമ താഴത്തറ, കെ.കെ. റുവൈദ, റംല, യൂത്ത് കോഒാഡിനേറ്റർ നാസർ കൊട്ടാരത്ത്, ടി.കെ. അലവിക്കുട്ടി, ബക്കർ അമരിയിൽ, നാസർ കുറ്റൂർ, കോട്ടയിൽ അലവി, പി. യാഹുട്ടി, ഇബ്രാഹിം പറമ്പിൽ, ടി.പി. ഹനീഫ, ബാബു, പി.കെ. സിന്ധു, അഷ്റഫ് എന്നിവർ സംസാരിച്ചു. കാരത്തൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് മതപഠന ക്ലാസ് തിരുനാവായ: കാരത്തൂർ മഹല്ല് കമ്മിറ്റി ഇതര സംസ്ഥാന മുസ്ലിം തൊഴിലാളികൾക്ക് മതപഠന ക്ലാസ് തുടങ്ങി. ബംഗാൾ, ബിഹാർ, അസം, ഒഡിഷ സംസ്ഥാനങ്ങളിൽനിന്നുള്ള 100ഓളം തൊഴിലാളികളാണ് ഹയാത്തുൽ ഇസ്ലാം സെക്കൻഡറി മദ്റസ ഹാളിൽ നടക്കുന്ന ക്ലാസിൽ പങ്കെടുക്കുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ഫൈസൽ എടശ്ശേരി ഉദ്ഘാടനം ചെയ്തു. ചെമ്മാട് ദാറുൽഹുദായിലെ വിദ്യാർഥികളായ മുബശ്ശിർ റസ ബീഹാർ, മുഹ്സിൻ ഉത്തരാഖണ്ഡ്, അബ്ദുൽ ഗഫൂർ ഹുദവി എന്നിവരാണ് ക്ലാസ് നയിച്ചത്. മഹല്ല് സെക്രട്ടറി ഉമ്മർ ബാവ, മുഹമ്മദ് മുസ്ലിയാർ, സിറ്റി ബാവഹാജി, എ.പി. മുഹമ്മദ് ഹാജി, അബ്ദുറസാഖ് സൈനി എന്നിവർ നേതൃത്വം നൽകി. സ്നേഹവിരുന്നും നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story