Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുടുംബശ്രീ...

കുടുംബശ്രീ വിപണനമേളക്ക് തുടക്കം

text_fields
bookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സഹകരണത്തോടെ നടത്തുന്ന വിപണനമേളക്ക് പറമ്പിൽപീടികയിൽ തുടക്കമായി. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന വിഭവങ്ങളും സംഘകൃഷി ഗ്രൂപ്പുകളുടെ പച്ചക്കറികളും മിതമായ നിരക്കിൽ ലഭ്യമാക്കും. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, വൈസ് പ്രസിഡൻറ് എം.കെ. വേണുഗോപാൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇസ്മായിൽ കാവുങ്ങൽ, അംഗങ്ങളായ പി.സി. ബീരാൻകുട്ടി, മുനീർ, കെ. ജമീല, കെ.ടി. കദീജ, ഫാത്തിമത്ത് ബിന്ദ്, സി. കദീജ, പ്രഷീലത, സി.ഡി.എസ് ചെയർപേഴ്സൻ പി.പി. തസ്ലീന, കൃഷി ഓഫിസർ ഷാജി, സി.പി. ആയിശ, കെ.ടി. സാജിത, സി.സി. ഫൗസിയ, ഇ.പി. ജയന്തി എന്നിവർ പങ്കെടുത്തു. ഫോട്ടോ. പറമ്പിൽപീടികയിൽ ആരംഭിച്ച കുടുംബശ്രീ വിപണനമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. കലാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story