Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകക്കാട്^ചെനക്കൽ റോഡ്...

കക്കാട്^ചെനക്കൽ റോഡ് ടാറിടാൻ തീരുമാനമായി

text_fields
bookmark_border
കക്കാട്-ചെനക്കൽ റോഡ് ടാറിടാൻ തീരുമാനമായി തിരൂരങ്ങാടി: 30 വർഷത്തിലേറെയായി കക്കാട്-ചെനക്കൽ റോഡ് ടാറിടണമെന്ന നാട്ടുകാരുടെ ആവശ്യം സഫലമാകുന്നു. റോഡിനായി സർക്കാർ 15.4 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭിച്ച പ്രവൃത്തിക്ക് സാങ്കേതിക അനുമതികൂടി ലഭിക്കുന്നതോടെ ഒരുമാസത്തിനകം പ്രവൃത്തി ആരംഭിക്കാനാണ് തീരുമാനം. റോഡ് നവീകരിക്കുന്നതോടെ പ്രദേശത്തെ 150ഓളം വരുന്ന കുടുംബങ്ങൾക്ക് ഏറെ ആശ്വാസമാകും. വർഷങ്ങൾക്കുമുമ്പ് ദേശീയപാത കടന്നുപോയിരുന്നത് ഈ റോഡിലൂടെയായിരുന്നു. പിന്നീട് ദിശ മാറിയതോടെ ചിനക്കൽ റോഡിനെ അധികൃതർ തിരിഞ്ഞുനോക്കാതെയായി. ദേശീയപാത അധികൃതരുടെ കൈവശമാണ് റോെഡന്നതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ൈകയൊഴിഞ്ഞു. ഇതോടെ വർഷങ്ങൾക്ക് മുമ്പുണ്ടായിരുന്ന ടാറിങ് പൂർണമായും തകർന്ന് മൺ റോഡായി മാറി. നാട്ടുകാർ അധികൃതരുടെ മുന്നിൽ നിവേദനങ്ങളുമായി ഏറെ കയറിയിറങ്ങിയിട്ടും ഫലമുണ്ടായിരുന്നില്ല. അവസാനം ദേശീയപാത അധികൃതരുടെ ശ്രമഫലമായി നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുകയാണ്. ദേശീയപാത അധികൃതർ എസ്റ്റിമേറ്റ് തയാറാക്കി നൽകിയതോടെയാണ് അംഗീകാരം ലഭിച്ചത്. ഫോട്ടോ: കക്കാട്-ചെനക്കൽ റോഡ്
Show Full Article
TAGS:LOCAL NEWS 
Next Story