Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനികുതി അടക്കുന്നതില്‍...

നികുതി അടക്കുന്നതില്‍ വീഴ്ച: ജപ്തി നടപടികള്‍ ആരംഭിച്ചു

text_fields
bookmark_border
വേങ്ങര: ഗ്രാമപഞ്ചായത്തിന് കീഴിെല വസ്തു നികുതി/കെട്ടിട നികുതി അടവാക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ 2011ലെ കെ.പി.ആര്‍ വസ്തു നികുതി ചട്ടങ്ങള്‍ പ്രകാരമുള്ള ജപ്തി, റവന്യൂ റിക്കവറി, പ്രോസിക്യൂഷന്‍, വ്യവഹാര നടപടികള്‍ ആരംഭിക്കുന്നതി‍​െൻറ മുന്നോടിയായി പഞ്ചായത്തിലെ നികുതി കുടിശ്ശികയുള്ള കെട്ടിടങ്ങളില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. പരിശോധനയില്‍ ലൈസന്‍സ് എടുക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയീടാക്കുകയും നികുതി കുടിശ്ശികയുള്ള കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. മൂന്ന് സ്ക്വാഡായി നടത്തുന്ന പ്രവര്‍ത്തനം മാര്‍ച്ച് 10 വരെ തുടര്‍ന്നേക്കും. നികുതി കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ ജപ്തി, റവന്യൂ റിക്കവറി, പ്രോസിക്യൂഷന്‍, വ്യവഹാര നടപടികള്‍ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story