Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമുസ്‌ലിം ലീഗ് പ്രതിഷേധ ...

മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം

text_fields
bookmark_border
Photo... മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെത്തലയിൽ നടന്ന ജനകീയ പ്രതിഷേധ സംഗമം സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം മൊയ്തീൻ ഫൈസി പുത്തനഴി ഉദ്ഘാടനം ചെയ്യുന്നു കരുവാരകുണ്ട്: മൗലികാവകാശ ധ്വംസനത്തിനും ഭരണകൂട ഭീകരതക്കുമെതിരെ മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കെത്തലയിൽ ജനകീയ പ്രതിഷേധ സംഗമം നടത്തി. സമസ്ത വിദ്യാഭ്യാസ ബോർഡ് അംഗം ഇ. മൊയ്തീൻ ഫൈസി പുത്തനഴി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം. അലവി അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ജാബിർ അമാനി മുഖ്യ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് വി.പി. ലിയാഖത്തലി, കെ.പി.എം ശരീഫ്, പി. അബ്ദുറഹ്മാൻ സുല്ലമി, പി. ഉണ്ണിമാൻ, എൻ.കെ അബ്ദുറഹ്മാൻ, എം. മുഹമ്മദ് മാസ്റ്റർ, എം.കെ. മുഹമ്മദലി, ഒ.എം. ശിഹാബ് തങ്ങൾ, പി.എച്ച്. സുഹൈൽ എന്നിവർ സംസാരിച്ചു. ഇസ്ലാമിക പണ്ഡിതൻ എം.എം. അക്ബറിന് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിഷേധ പ്രകടനത്തിന് പി. ഇമ്പിച്ചിക്കോയ തങ്ങൾ, പി.കെ. അബ്ദു ഹാജി, സി. മുഹമ്മദലി, കെ. മുഹമ്മദ് റിയാസ്, പി. ജാഫർ, പി. നിസാം, വി.പി. അബ്ബാസ്, എ.കെ. ഹംസക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story