Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുല്ലങ്കോട് ഗവ....

പുല്ലങ്കോട് ഗവ. ഹൈസ്‌കൂളില്‍ എസ്.എസ്.എല്‍.സി പഠന ക്യാമ്പ്

text_fields
bookmark_border
കാളികാവ്: ബുധനാഴ്ച ആരംഭിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം ഉറപ്പ് വരുത്താൻ പുല്ലങ്കോട് ഗവ. ഹൈസ്‌കൂളില്‍ തുടങ്ങിയ രാത്രികാല പഠന ക്യാമ്പ് സജീവം. ഓരോ ദിവസവും പ്രത്യേക വിഷയങ്ങളിലാണ് ക്യാമ്പ്. വൈകീട്ട് ആറിന് ആരംഭിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. രക്ഷിതാക്കള്‍ തന്നെയാണ് തങ്ങളുടെ കുട്ടികളെ ക്യാമ്പില്‍ എത്തിക്കുന്നത്. പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടാന്‍ ക്യാമ്പിലൂടെ സാധിക്കുമെന്നാണ് വിദ്യാർഥികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ പുല്ലങ്കോട് ഗവ. ഹൈസ്‌കൂളിന് രാത്രി കാല ക്യാമ്പ് ഉള്‍പ്പെടെയുള്ള വിവിധ പ്രവര്‍ത്തനങ്ങളിലൂടെ മെച്ചപ്പെട്ട നിലവാരം ഈ വര്‍ഷവും നേടാനാവുമെന്ന പ്രതീക്ഷയിലാണ് അധ്യാപകരും വിദ്യാർഥികളും. ക്യാമ്പിന് പ്രധാനാധ്യാപകന്‍ പയസ് ജോര്‍ജ്, അധ്യാപകരായ റോയ് എം. മാത്യു, പി.പി. ഫിറോസ് ഖാന്‍, കെ. മുരളീധരന്‍, വി. ഷൗക്കത്ത്, ടി.വി. ബെന്നി, ജോസഫ്, പി. അബ്ദുല്‍നാസര്‍, വിനോജ്, സി. അശ്റഫ്, എം.സി. വേണുഗോപാല്‍, പി. ഉഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story