Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതദ്ദേശ സ്വയംഭരണ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നദീ സംരക്ഷണം ഉറപ്പാക്കണം ^മന്ത്രി രാജു

text_fields
bookmark_border
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നദീ സംരക്ഷണം ഉറപ്പാക്കണം -മന്ത്രി രാജു നിലമ്പൂര്‍: വിദ‍്യാർഥികളുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നദികളുടെ സംരക്ഷണവും ആരോഗ‍്യപരമായ മാലിന‍്യസംസ്കരണവും ഉറപ്പാക്കണമെന്ന് വനം മന്ത്രി അഡ്വ. കെ. രാജു. സംസ്ഥാന സര്‍ക്കാരി‍​െൻറ 'പാരിസ്ഥിതികം' പദ്ധതിയുടെ ഭാഗമായി നിലമ്പൂര്‍ അമല്‍ കോളജി‍​െൻറ ആഭിമുഖ്യത്തില്‍ പീവീസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'മനുഷ്യന്‍, നാഗരികതയും പ്രകൃതിയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പാരിസ്ഥിതിക ദേശീയ സെമിനാറി‍​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നദികളുടെ ഇരുവശങ്ങളിലും ഫലവൃക്ഷങ്ങള്‍ െവച്ചുപിടിപ്പിക്കണം. സാമൂഹിക വനവല്‍ക്കരണ വിഭാഗം ഇതിന് ആവശ്യമായ തൈകള്‍ നല്‍കും. പാരിസ്ഥിതിക മേഖല അട്ടിമറിച്ചത് മനുഷ്യ​െൻറ ഇടപെടലുകളാണെന്നും മന്ത്രി പറഞ്ഞു. മനുഷ്യന്‍ പ്രകൃതിയുടെ ആവാസ വ്യവസ്ഥ അട്ടിമറിച്ചതോടെ ശുദ്ധജലം പോലും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. നദികള്‍ മാലിന്യ കൂമ്പാരമായി മാറിക്കഴിഞ്ഞു. പ്രകൃതിയെ ആശ്രയിച്ച് കൃഷി ചെയ്തിരുന്ന കാര്‍ഷികമേഖല ഇപ്പോള്‍ പ്രതിസന്ധിയിലാണ്. വനം സംരക്ഷിക്കപ്പെടണം. മാഞ്ചിയം, അക്കേഷ‍്യ പോലുള്ള വിദേശ വൃക്ഷങ്ങള്‍ ഒരു കാരണവശാലും െവച്ചു പിടിപ്പിക്കേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാറി‍​െൻറ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പി.വി. അബ്ദുല്‍ വഹാബ് എം.പി അധ്യക്ഷത വഹിച്ചു. പി.വി. അന്‍വര്‍ എം.എല്‍.എ, ഇന്ത്യന്‍ പാരിസ്ഥിതിക ഫൗണ്ടേഷന്‍ ഡയറക്ടര്‍ അരുണ്‍ കൃഷ്ണ മൂര്‍ത്തി (ഡല്‍ഹി), ചാലിയാര്‍ പഞ്ചായത്ത് പ്രസിഡൻറ് പി.ടി. ഉസ്മാന്‍, നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കട് യോഗേഷ് നില്‍ കാന്ത്, സൗത്ത് ഡി.എഫ്.ഒ രഞ്ജിത് കുമാര്‍, ബ്ലോക്ക് അംഗങ്ങളായ കെ.ടി. കുഞ്ഞാന്‍, ഷീന ആനപ്പാന്‍, അമല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം. ഉസ്മാന്‍, കോഒാഡിനേറ്റര്‍ സി. ശിഹാബുദ്ദീന്‍, ക്ഷീരവികസന ഓഫിസര്‍ ശശികല, മില്‍മ പ്ലാൻറ് മാനേജര്‍ കെ. ജയചന്ദ്രന്‍, പി.എം. ഉസ്മാനലി, ജെ.എസ്.എസ് ഡയറക്ടര്‍ വി. ഉമ്മര്‍കോയ, പാർഥസാരഥി, യൂനിയന്‍ ചെയര്‍മാന്‍ പി.വി. മെബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. രാവിലെ നടന്ന സെഷനുകളില്‍ അസാപ് പ്രോഗ്രാം മാനേജര്‍ ആേൻറാ ജോസ്, ദേശീയ ഹരിത സേന ജില്ല കോഒാഡിനേറ്റര്‍ ഹമീദലി വാഴക്കാട്, പ്രകൃതി പഠന കേന്ദ്രം ഡയറക്ടര്‍ ജയപ്രകാശ് നിലമ്പൂര്‍, കഥാകൃത്ത് മൈന ഉമൈബാന്‍ തുടങ്ങിയവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story