Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത വികസനം:...

ദേശീയപാത വികസനം: ആക്​ഷന്‍ പ്ലാന്‍ തയാറായെന്ന്​ കലക്​ടർ

text_fields
bookmark_border
മലപ്പുറം: ദേശീയപാത വികസനത്തി​െൻറ വിജ്ഞാപനം വന്നാലുടൻ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നതിനായി ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തില്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയതായി ജില്ല കലക്ടര്‍ അമിത് മീണ അറിയിച്ചു. അടുത്തയാഴ്ച ദേശീയപാത വിഭാഗം വിജ്ഞാപനം പുറപ്പെടുവിക്കുകയാെണങ്കില്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് 2018 ഏപ്രിലില്‍ സർവേ പൂര്‍ത്തിയാക്കി ഓരോരുത്തര്‍ക്കും നഷ്ടപ്പെടുന്ന ഭൂമി സംബന്ധിച്ചുള്ള കണക്ക് മേയ് മാസത്തില്‍ വിജ്ഞാപനം ചെയ്യും. മേയ്-ജൂൺ മാസത്തില്‍ ഇവര്‍ക്കുള്ള തുക നല്‍കുന്നതി​െൻറ ഭാഗമായുള്ള ഹിയറിങ്ങും നടത്തും. ജൂണിൽ ടെൻഡര്‍ നടപടികള്‍ നടത്താനാണ് ഉദ്ദേശിക്കുന്നത്. ഒക്‌ടോബറില്‍ ഭൂവുടമകള്‍ക്കുള്ള തുക കൈമാറും. നവംബറില്‍ പണി ആരംഭിക്കുന്ന രീതിയില്‍ ഒക്‌ടോബര്‍ മാസം അവസാനം ഭൂമി ദേശീയപാത വിഭാഗത്തിന് കൈമാറും. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കലക്‌ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടർ. വിജ്ഞാപനം വന്നാല്‍ നിലവിലെ റോഡ് മധ്യത്തില്‍നിന്ന് രണ്ട് ഭാഗത്തേക്കുമുള്ള വിസ്തൃതി രേഖപ്പെടുത്തും. തുടർന്ന് മാര്‍ക്കിങ് നടത്തി ഓരോ 50 മീറ്റര്‍ ഇടവിട്ട്് മൈല്‍ കുറ്റികള്‍ സ്ഥാപിക്കും. ഇതിനായി ഏകദേശം 4000ത്തോളം മൈല്‍ കുറ്റികള്‍ തയാറാക്കും. റോഡി​െൻറ രണ്ട് ഭാഗത്തുമായി നിലവിലുള്ള സ്ഥലത്തിന് പുറമെ ഏറ്റെടുക്കുന്ന 343.8 ഹെക്ടര്‍ സ്ഥലത്ത് സർവേ നടത്തും. 30 അംഗ സംഘത്തെ ഇതിനായി നിയോഗിക്കും. പരാതികൾ 21 ദിവസത്തിനകം വിജ്ഞാപനം വന്ന് 21 ദിവസത്തിനകം ഭൂവുടമകള്‍ പരാതികളോ അപേക്ഷകളോ ഉണ്ടെങ്കില്‍ സമര്‍പ്പിക്കണം. ഇതിനായി ഏകീകൃത രീതിയിലുള്ള പരാതി കേള്‍ക്കലും പരിഹാരവും ഉണ്ടാകും. നഷ്ടപ്പെടുന്ന മരങ്ങളുടെ കണക്ക് തയാറാക്കാന്‍ വനംവകുപ്പിനും കാര്‍ഷിക നഷ്ടം കണക്കാക്കുന്നതിന് പ്രത്യേക വിങ് രൂപവത്കരിക്കാന്‍ കൃഷി വകുപ്പിനും കലക്ടര്‍ നിർദേശം നല്‍കി. എല്ലാ നടപടികളും പൂര്‍ത്തിയാക്കി നവംബറില്‍ പണി തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ജില്ല ഭരണകൂടം തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ലഭ്യമാക്കാൻ എല്ലാവരുടെയും സഹകരണം വേണമെന്നും കലക്ടർ അറിയിച്ചു. യോഗത്തില്‍ ദേശീയപാത പ്രോജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ സാവു, ദേശീയപാത വിഭാഗം (എല്‍.എ) ഡെപ്യൂട്ടി കലക്ടര്‍ ജെ.ഒ. അരുൺ, ഡെപ്യൂട്ടി കലക്ടര്‍ എസ്. ജയശങ്കര്‍ പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. മുരളീധരന്‍, ദേശീയപാത (എല്‍.എ.) ലെയ്സൺ ഓഫിസര്‍ പി.പി.എ. അഷ്‌റഫ്, കൺസൽട്ടൻറ് കെ.സി. മോഹന്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം ഇ.ഇ.കെ. മുഹമ്മദ് ഇസ്മയില്‍, റോഡ്‌സ് വിഭാഗം ഇ.ഇ. മുഹമ്മദ് അന്‍വര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story