Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബ്രൗൺ ഷുഗറുമായി...

ബ്രൗൺ ഷുഗറുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
മലപ്പുറം: കൊണ്ടോട്ടി ഭാഗങ്ങളിലെ സ്കൂൾ പരിസരങ്ങളിൽ മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. അസിസ്റ്റൻറ് എക്സൈസ് കമീഷണർക്ക് കിട്ടിയ രഹസ്യ വിവരത്തി​െൻറ അടിസ്ഥാനത്തിൽ നെടിയിരുപ്പ് തെക്കേക്കര വീട്ടിൽ നിഷാദിനെയാണ് (26) ഏഴ് പൊതി ബ്രൗൺ ഷുഗറുമായി കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റൽ പരിസരത്തുനിന്ന് മലപ്പുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. സുരേഷ്കുമാറും സംഘവും അറസ്റ്റു ചെയ്തത്. നിഷാദിനെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മുമ്പ് മലപ്പുറം എക്സൈസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൾ വീണ്ടും വിൽപന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർ വി. രാധാകൃഷ്ണൻ, പ്രിവൻറീവ് ഒാഫിസർമാരായ നെച്ചിയിൽ വിജയൻ, എം. വിജയൻ, സിവിൽ എക്സൈസ് ഒാഫിസർമാരായ രജീഷ്, കൃഷ്ണൻ മരുതാടൻ, പ്രമോദ് ദാസ്, ഷംസുദ്ദീൻ, ഡ്രൈവർ ശശീന്ദ്രൻ, വനിത സിവിൽ എക്സൈസ് ഒാഫിസർ സലീന എന്നിവർ പരിശോധനയിൽ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story