Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയപാത...

'ദേശീയപാത സ്ഥലമേറ്റെടുപ്പ് വിജ്ഞാപനം 2013ലെ നിയമത്തി​െൻറ അടിസ്ഥാനത്തിൽ ആയിരിക്കണം'

text_fields
bookmark_border
വെളിയങ്കോട്: ദേശീയപാത 66 വികസിപ്പിക്കുന്നതിനായുള്ള 3 എ വിജ്ഞാപനം 2013ലെ സ്ഥലമേറ്റെടുപ്പ് നിയമത്തി​െൻറ അടിസ്ഥാനത്തിൽ പുറപ്പെടുവിക്കണമെന്ന് എൻ.എച്ച് 66 ആക്ഷൻ കൗൺസിൽ വെളിയങ്കോട്, പാലപ്പെട്ടി സംയുക്ത യൂനിറ്റ് നേതൃസംഗമം ആവശ്യപ്പെട്ടു. 2013ലെ സ്ഥലമേറ്റെടുപ്പ് നിയമമനുസരിച്ച് പദ്ധതിക്ക് ഭൂമി നഷ്ടപ്പെടുന്നവരിൽ 80 ശതമാനം പേരുടെ അനുമതി വേണം, പുനരധിവാസ നഷ്ടപരിഹാര നടപടികൾക്ക് ശേഷമേ സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ ആരംഭിക്കാവൂ, അഞ്ചുവർഷത്തിനുള്ളിൽ നിർദിഷ്ട ഭൂമി ഉപയോഗിച്ചില്ലെങ്കിൽ ഉടമകൾക്ക് തിരിച്ചുനൽകണം, തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലുടമകളെയും തൊഴിലാളികളെയും പുനരധിവസിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളുണ്ട്. എന്നാൽ, ഇതിനുപകരം 1956ലെ നിയമപ്രകാരം വിജ്ഞാപനം ഇറക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും എതിർക്കും. സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി വെളിയങ്കോട് ചേർന്ന ഇരകളുടെ യോഗം, യൂനിറ്റ് തലങ്ങളിൽ ജനജാഗ്രതാ സദസ്സുകൾ, കുടുംബസംഗമങ്ങൾ എന്നിവ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. മാർച്ച് ആറിന് വൈകീട്ട് മൂന്നുമണിക്ക് വെളിയങ്കോട് നാസ മഹൽ ഓഡിറ്റോറിയത്തിൽ െവച്ച് ഭൂമിയും കിടപ്പാടങ്ങളും തൊഴിലും കച്ചവടസ്ഥാപനങ്ങളും നഷ്ടപ്പെടുന്ന ഇരകളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കുടുംബസംഗമം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. ശംസുദ്ദീൻ പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. മഹമ്മൂദ് വെളിയങ്കോട്, ഹനീഫ ഹാജി, അബൂ പി.സി, ഹിദായത്ത്, ഫൈസൽ പുതിയിരുത്തി, കുഞ്ഞുമോൻ പാലപ്പെട്ടി, ടി.വി.സി അബൂബക്കർ ഹാജി, ശരീഫ്, കബീർ എള്ളട്ടിൽ, സുൽഫിക്കർ എന്നിവർ സംസാരിച്ചു. പൊന്നാനി ടൗൺ വികസനം: നഗരസഭ നടപടികൾ സുതാര്യം -ചെയർമാൻ പൊന്നാനി: അങ്ങാടിയിലെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്ക് ലൈസൻസ് നൽകുന്നതിൽ നഗരസഭയുടെ നടപടി സുതാര്യമെന്ന് ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി. പൊന്നാനി നഗരസഭ എൻജിനീയറിങ് വിഭാഗം ഫിറ്റ്നസ് പരിശോധന നടത്തിയുള്ള റിപ്പോർട്ടിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്ന കച്ചവടസ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകരുതെന്നാണ് നിർദേശം നൽകിയത്. അത്തരത്തിൽ കണ്ടെത്തിയ കെട്ടിടങ്ങളിൽ ഒന്നിനുപോലും ലൈസൻസ് നൽകിയിട്ടുമില്ല. കൗൺസിലർ പരാമർശിച്ചിട്ടുള്ളതും തഹസിൽദാർ നഗരസഭയുടെ പരിശോധനക്കയച്ച് തന്നിട്ടുള്ളതുമായ 13 കെട്ടിടങ്ങളിൽ പലതും ഭാഗികമായി പൊളിച്ചുനീക്കിയിട്ടുണ്ട്. ബാക്കി കെട്ടിടങ്ങൾ സംബന്ധിച്ച് എൻജിനീയറിങ് വിഭാഗം പരിശോധന നടത്തി ഫിറ്റ്നസ് ഇല്ല എന്ന് കണ്ടെത്തുന്ന മുറക്ക് മാത്രമേ ലൈസൻസ് റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കുവാൻ കഴിയൂ. ഇത് സംബന്ധിച്ച് അടിയന്തരമായി പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാരനായ കൗൺസിലറുടെ സാന്നിധ്യത്തിൽതന്നെ നഗരസഭ നിർദേശിച്ച കെട്ടിടങ്ങളിൽ ഏതെങ്കിലും ഒന്നിന് ലൈസൻസ് പുതുക്കി നൽകിയിട്ടുണ്ടോ എന്ന് സംയുക്ത പരിശോധന നടത്താൻ തയാറാണെന്നും ചെയർമാൻ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story