Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡി.എച്ച്.ആർ.എം ജില്ല...

ഡി.എച്ച്.ആർ.എം ജില്ല സമ്മേളനം നാളെ മലപ്പുറത്ത്

text_fields
bookmark_border
മലപ്പുറം: ദലിത് ഹ്യൂമൻറൈറ്റ്സ് മൂവ്മ​െൻറ് (ഡി.എച്ച്.ആർ.എം) പിറവിദിന സന്ദേശ മഹോത്സവത്തി​െൻറ ഭാഗമായി ജില്ല സമ്മേളനം ഞായറാഴ്ച മലപ്പുറത്ത് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് മൂന്നിന് കോട്ടപ്പടി മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാധ്യക്ഷ സി.എച്ച്. ജമീല മുഖ്യാതിഥിയാവും. 'ഭരണ പങ്കാളിത്തവും പട്ടിക വിഭാഗവും' വിഷയം ഡി.എച്ച്.ആർ.എം ചെയർപേഴ്സൻ സലീന പ്രക്കാനം അവതരിപ്പിക്കും. വാർത്തസമ്മേളനത്തിൽ സലീന പ്രക്കാനം, വൈസ് ചെയർമാൻ അജയൻ പുളിമാത്ത്, ഗിരീശൻ കീഴ്പ്പാലൂർ, ദിവിൻ ഗുരുവായൂർ, സരസ്വതി വെട്ടം എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story