Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെണ്‍കരുത്ത് മാതൃസംഗമം ...

'പെണ്‍കരുത്ത്' മാതൃസംഗമം 10ന്

text_fields
bookmark_border
മലപ്പുറം: അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ച് മാര്‍ച്ച് പത്തിന് മങ്കട എന്‍.സി.ടി ഇംഗ്ലീഷ് സ്‌കൂളില്‍ 'പെണ്‍കരുത്ത് -2018' എന്ന പേരിൽ ജില്ലയിലെ ഏറ്റവും വലിയ മാതൃസംഗമം നടത്തുമെന്ന് സംഘാടകർ അറിയിച്ചു. 'സ്ത്രീ, കരുത്തുള്ള സമൂഹത്തി​െൻറ ആദ്യ വിദ്യാലയം' ശീര്‍ഷകത്തിലാണ് പരിപാടി. രാവിലെ ഒമ്പതിന് ജില്ല കലക്ടര്‍ അമിത് മീണ ഉദ്ഘാടനം ചെയ്യും. അഭിഷാദ് ഗുരുവായൂര്‍, സുലൈമാന്‍ മേൽപത്തൂര്‍ എന്നിവർ ക്ലാസെടുക്കും. കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. കെ. മുഹമ്മദ് ബഷീര്‍, ശിഹാബ് പൂക്കോട്ടൂര്‍, സലാം മേലാറ്റൂര്‍ എന്നിവർ സംസാരിക്കും. 'ആരാമം' എഡിറ്റർ കെ.കെ. സുഹ്‌റ, സുരക്ഷ ഗ്രൂപ് ഓഫ് കമ്പനീസ് എം.ഡി സ്മിത അഫ്സൽ എന്നിവരെ ആദരിക്കും. പങ്കെടുക്കുന്നവര്‍ 8943355590 നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്തസമ്മേളനത്തില്‍ പ്രോഗ്രാം ചെയര്‍മാന്‍ പി. അബ്ദുറഹീം കടന്നമണ്ണ, എന്‍.സി.ടി സെക്രട്ടറി വി. അബ്ദു, മാനേജര്‍ കെ. ജാബിര്‍, പ്രോഗ്രാം ഡയറക്ടര്‍ കെ. ഗോപകുമാര്‍, കണ്‍വീനര്‍ കെ.കെ. മാനു ജാഫര്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story