Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം കൊലയാളികളെ...

'സി.പി.എം കൊലയാളികളെ സംരക്ഷിക്കുന്നു'

text_fields
bookmark_border
കാളികാവ്: ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തിലൂടെയും ഫസല്‍, ഷുക്കൂര്‍ എന്നിവരുടെ കൊലപാതകങ്ങളിലൂടെയും പ്രതിക്കൂട്ടിലായ സി.പി.എം തങ്ങളുടെ കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ചിട്ടില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഷുഹൈബ് വധമെന്ന് കെ.പി.സി.സി അംഗം ആര്യാടന്‍ ഷൗക്കത്ത്. പുറത്ത് പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറയുകയും പിന്‍വാതിലിലൂടെ കൊലയാളികളെ സംരക്ഷിക്കുകയും ചെയ്യുന്ന പ്രവണത സി.പി.എം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാളികാവില്‍ ഷുഹൈബ് വധത്തില്‍ പ്രതിഷേധിച്ച് സംഘടിപ്പിച്ച കോണ്‍ഗ്രസ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ് മമ്പാടന്‍ മജീദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി എന്‍.എ. മുബാറക്ക്, ജോജി കെ. അലക്‌സ്, എ.കെ. മുഹമ്മദാലി, ജില്ല പഞ്ചായത്ത് അംഗം എ.പി. ജമീല, എന്‍. മൂസ, എം. ഷറഫുദ്ദീന്‍, എം.കെ. ഫിറോസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story