Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബലാത്സംഗക്കേസിൽ...

ബലാത്സംഗക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു

text_fields
bookmark_border
ജാംഷഡ്പുർ: ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയ പ്രതിയെ ഝാർഖണ്ഡിൽ നാട്ടുകാർ തല്ലിക്കൊന്നു. രതൻ ലൊഹാറിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. സെരായികെല-ഖർസ്വാൻ ജില്ലയിലെ ആദിത്യപുരിലെ ചേരി പ്രദേശത്താണ് സംഭവം. മറ്റ് ആറു കേസുകളിലും പ്രതിയാണ് ഇയാൾ. മുമ്പ്് ഇയാൾ ഭീകരത സൃഷ്ടിച്ച രാം മാൈദയ ചേരിയിൽ എത്തിയപ്പോഴാണ് നാട്ടുകാർ ഇളകിയത്. ഇവിടെനിന്ന് സ്ഥലം വിടാൻ അവർ ആവശ്യപ്പെട്ടു. തോക്ക് ചൂണ്ടി നാട്ടുകാരെ വിരട്ടാൻ നോക്കിയപ്പോൾ കൂടുതൽ ആളുകൾ തടിച്ചുകൂടി. ഇതോടെ പിൻവലിഞ്ഞ രതൻ ലൊഹാർ തൊട്ടടുത്ത പ്രദേശത്തെ കെട്ടിടത്തി​െൻറ മുകളിൽ കയറി ഒളിച്ചു. രോഷാകുലരായ നാട്ടുകാർ അവിടെയെത്തി മർദിച്ചവശനാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസ് ആശുപത്രിയിൽ എത്തിക്കുേമ്പാഴേക്കും മരിച്ചു. സംഭവത്തിൽ കേസെടുത്തതായും സ്ഥലത്ത് പൊലീസിനെ വിന്യസിച്ചതായും സബ് ഡിവിഷനൽ െപാലീസ് ഒാഫിസർ അവിനാഷ് കുമാർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story