Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആറിന് ഹോട്ടലുകൾ...

ആറിന് ഹോട്ടലുകൾ അടച്ചിട്ട് സമരം

text_fields
bookmark_border
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കാതെ വർധിപ്പിക്കുന്ന ലൈസൻസ് ഫീസ് ഒഴിവാക്കുക, വാടക നിയന്ത്രണ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാർച്ച് ആറിന് ജില്ലയിലെ ഹോട്ടലുകളും ടീ സ്റ്റാളുകളും അടച്ചിട്ട് സമരം നടത്തുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്‌റ്റാറൻറ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ജനാരോഗ്യത്തിന് വെല്ലുവിളിയായ അനധികൃത തട്ടുകടകളും വാഹനങ്ങളിലെ ഭക്ഷ്യവിൽപനയും നിരോധിക്കുക, വൻകിട കമ്പനികൾക്ക് മാത്രം നടപ്പാക്കുന്ന മലിനീകരണ നിയന്ത്രണ നിയമങ്ങളിൽനിന്ന് ചെറുകിട ഹോട്ടലുകളെ ഒഴിവാക്കുക, ഭക്ഷണസാധനങ്ങളുടെ ചരക്കുസേവന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം. ആറിന് രാവിലെ 10ന് കലക്ടറേറ്റ് മാർച്ച് നടത്തും. പ്രചാരണാർഥം കിഴക്ക്, പടിഞ്ഞാറ് മേഖലകളായി തിരിഞ്ഞ് വാഹനജാഥ സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി പി.പി. അബ്ദുറഹ്മാൻ, ജില്ല വർക്കിങ് പ്രസിഡൻറ് മമ്മുണ്ണി മങ്കട എന്നിവരാണ് ജാഥ നയിക്കുക. 60 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് എ. ഷൗക്കത്തലി, സെക്രട്ടറി സി.എച്ച്. അബ്ദുസ്സമദ്, ട്രഷറർ കെ.ടി. രഘു, പി.പി. അബ്ദുറഹ്മാൻ, നബീൽ തൗഫീഖ് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story