Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബജറ്റിൽ...

ബജറ്റിൽ കോർപറേറ്റുകൾക്ക് വേണ്ടിയുള്ള നയങ്ങൾ മാത്രം ^മേധാ പട്​കർ

text_fields
bookmark_border
ബജറ്റിൽ കോർപറേറ്റുകൾക്ക് വേണ്ടിയുള്ള നയങ്ങൾ മാത്രം -മേധാ പട്കർ പൊന്നാനി: കോർപറേറ്റുകൾക്ക് വേണ്ടിയുള്ള നയങ്ങളാണ് സർക്കാറുകൾ ബജറ്റിൽ ഉൾപ്പെടുത്തുന്നതെന്ന് സാമൂഹികപ്രവർത്തക മേധാ പട്കർ. കാർഷിക വികസനത്തെ പൂർണമായും അവഗണിക്കുന്ന ബജറ്റുകളാണ് പ്രഖ്യാപിക്കപ്പെടുന്നത്. എം.ഇ.എസ് പൊന്നാനി കോളജിലെ ഇംഗ്ലീഷ് വിഭാഗത്തി​െൻറയും വുമൺ െഡവലപ്മ​െൻറ് സെല്ലി​െൻറയും സംയുക്താഭിമുഖ്യത്തിൽ 'പ്രകൃതി സരക്ഷണവും സ്ത്രീസമര മുന്നേറ്റങ്ങളും' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. 'പുരുഷ ശാക്തീകരണമാണ് ഇനി സമൂഹത്തിനാവശ്യം. സ്ത്രീകളെ അംഗീകരിക്കുന്ന തരത്തിലേക്ക് പുരുഷന്മാർ വളരണം. സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് പഠിക്കുകയും വേണം. ഫാഷിസ്റ്റുകൾക്കെതിരായ സമരങ്ങൾ ജെ.എൻ.യു അടക്കമുള്ള കാമ്പസുകളിൽ നടന്നുവരികയാണ്. കൂടുതൽ വിദ്യാർഥികൾ ഈ സമരമുറകളിലേക്ക് വരേണ്ടതുണ്ട് -മേധ കൂട്ടിച്ചേർത്തു. കോളജിലെ വിദ്യാർഥികളുമായി അവർ സംവദിച്ചു. മേധാ പട്കറുടെ സമര ജീവിതത്തെക്കുറിച്ചുള്ള ഹ്രസ്വ വിഡിയോ പ്രദർശനവും നടന്നു. കോളജ് മാനേജ്മ​െൻറ് കമ്മിറ്റി വൈസ് പ്രസിഡൻറും മുൻ പ്രിൻസിപ്പലുമായ പ്രൊഫ. വി.കെ. ബേബി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തക പ്രൊഫ. കുസുമം ജോസഫ്, കോളജ് പ്രിൻസിപ്പൽ ഡോ. ടി.പി. അബ്ബാസ്, കോളജ് മാനേജ്മ​െൻറ് കമ്മിറ്റി സെക്രട്ടറി ഒ.സി. സലാഹുദ്ദീൻ, ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ. വി.യു. അമീറ, സ്റ്റാഫ് ക്ലബ് സെക്രട്ടറി ഡോ. എ.ആർ. സിന, ഐ.ക്യു.എ.സി കോഒാഡിനേറ്റർ ഡോ. വി.കെ ബ്രിജേഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story