Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുതുച്ചേരി...

പുതുച്ചേരി രജിസ്​ട്രേഷൻ: വാഹന നികുതിയായി അരക്കോടി പിരി​​ച്ചെടുത്തു

text_fields
bookmark_border
പെരിന്തൽമണ്ണ: പുതുച്ചേരിയിൽ രജിസ്റ്റർ െചയ്ത് കേരളത്തിൽ ഒാടിക്കൊണ്ടിരുന്ന ഏഴ് വാഹനങ്ങളിൽനിന്ന് അരക്കോടി രൂപ വാഹന വകുപ്പധികൃതർ നികുതിയായി പിരിച്ചെടുത്തു. ഇത്തരത്തിൽ കേരളത്തിൽ ഒാടിയ 11 വാഹനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായും അതിൽ ഏഴെണ്ണം നികുതി അടച്ചതായും പെരിന്തൽമണ്ണ ജോ. റീജനൽ ട്രാൻസ്പോർട്ട് ഒാഫിസർ വി.എ. സഹദേവൻ അറിയിച്ചു. കേരളത്തിൽ റോഡ് നികുതി അടക്കാനാണ് നോട്ടീസ് നൽകിയത്. ഏഴ് വാഹനങ്ങളും കൂടി 50,52,098 രൂപയാണ് അടച്ചത്. ഏഴ് വാഹനങ്ങളും േകരള രജിസ്ട്രേഷൻ നമ്പർ ലഭിക്കാനുള്ള അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള നാല് വാഹനങ്ങൾ 15 ദിവസത്തിനകം നികുതി അടക്കാത്തപക്ഷം ട്രാൻസ്പോർട്ട് കമീഷണറുടെ നിർേദശപ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story