Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബാർകോഴ, സോളാർ...

ബാർകോഴ, സോളാർ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാട്​ ശരി

text_fields
bookmark_border
മലപ്പുറം: ബാർകോഴ, സോളാർ വിഷയങ്ങളിൽ പാർട്ടിയും മുന്നണിയും കൈക്കൊണ്ട നിലപാട് ശരിയായിരുന്നെന്ന് സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ബാർ കോഴയുമായി ബന്ധപ്പെട്ട കെ.എം. മാണി ബജറ്റ് അവതരിപ്പിക്കേെണ്ടന്ന നിലപാടാണ് എൽ.ഡി.എഫ് കൈക്കൊണ്ടത്. ഉമ്മൻ ചാണ്ടിയും ജോസ് കെ. മാണി ഉൾപ്പെടെയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സോളാർ കമീഷൻ റിപ്പോർട്ടും തങ്ങളുടെ നിലപാട് ശരിെവക്കുകയാണ്. ഇൗ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നടത്തിയ പ്രക്ഷോഭങ്ങളും വിജയമായിരുന്നു. ബി.ജെ.പിയുടെയും സംഘ്പരിവാറി​െൻറയും അജണ്ട നടപ്പാക്കുന്നത് ഗൗരവമായി കാണണം. നേമം കേരളത്തിൽ ആവർത്തിക്കാനുള്ള അവസരമുണ്ടാക്കരുത്. വളരെ കരുതലോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. ദേശീയതലത്തിൽതന്നെ വർഗീയ, ഫാഷിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടം അജണ്ടയായി ഉയർത്തിപ്പിടിച്ച് പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ പാർട്ടിക്ക് സാധിക്കണം. ഇടതുപ്രസ്ഥാനങ്ങളുടെ ബന്ധം ദൃഢമാക്കണമെന്നും റിപ്പോർട്ട് പറയുന്നു. സംഘടനാശക്തി വർധിച്ചുവെന്ന് പ്രവർത്തനറിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, വർഗ-ബഹുജന സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. പാർട്ടിയിലേക്ക് കൂടുതൽ പേർ എത്തുന്നത് സംഘടനയെന്ന നിലയിൽ പല വിഷയങ്ങളിലും പാർട്ടിയെടുത്ത നിലപാട് മൂലമാണ്. അത് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കണം. പ്രഖ്യാപിത നയങ്ങളിൽനിന്ന് സർക്കാറും മുന്നണിയും വ്യതിചലിക്കുേമ്പാൾ ഇടപെടൽശക്തിയായി സംഘടന മാറണമെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.ഇ. ഇസ്മയിലിന് പുറമെ അദ്ദേഹത്തിനൊപ്പം നിലകൊള്ളുന്ന സി.എൻ. ചന്ദ്രനെതിരെയും കൺട്രോൾ കമീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. കൊല്ലം ജില്ല സെക്രട്ടറിയായിരുന്ന ഇപ്പോൾ എം.എൽ.എയായ ആർ. രാമചന്ദ്രനെതിരെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടും റിപ്പോർട്ടിൽ പരാമർശമുണ്ട്. പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന നടപടികൾ ചില അംഗങ്ങളിൽ നിന്നുണ്ടായെന്നും പല വിഷയങ്ങളിലും ബന്ധപ്പെട്ട രേഖകൾ കൈമാറുന്നതിൽ സംസ്ഥാന, ജില്ല നേതൃത്വങ്ങൾക്ക് ഗുരുതര വീഴ്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൺട്രോൾ കമീഷൻ, ഒാഡിറ്റ് കമീഷൻ റിപ്പോർട്ടുകൾ ശനിയാഴ്ച ഉച്ചക്ക് ശേഷം സമ്മേളനത്തിൽ അവതരിപ്പിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story