Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാളികാവ് അങ്ങാടി...

കാളികാവ് അങ്ങാടി നവീകരണം തിങ്കളാഴ്ച മുതല്‍ വേഗം കൂട്ടും

text_fields
bookmark_border
കാളികാവ്: ഇഴഞ്ഞുനീങ്ങുന്ന കാളികാവ് ടൗണ്‍ വികസനം വേഗത്തിലാക്കാന്‍ തീരുമാനം. വെള്ളിയാഴ്ച ചേര്‍ന്ന ഗാമപഞ്ചായത്ത് പ്രസിഡൻറ്, വികസന സമിതി അംഗങ്ങൾ, ജനകീയ സമിതി അംഗങ്ങൾ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ, ബില്‍ഡിങ് ഓണേഴ്സ് പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണ് തീരുമാനമെടുത്തത്. നവീകരണം ഇഴഞ്ഞുനീങ്ങുന്നതില്‍ യോഗത്തിൽ പ്രതിഷേധമുയര്‍ന്നു. രാത്രി പ്രവൃത്തി നടത്താന്‍ ലൈറ്റ് സൗകര്യം നല്‍കാമെന്ന് വ്യാപാരികള്‍ യോഗത്തില്‍ പറഞ്ഞു. ഇതോടെയാണ് തിങ്കളാഴ്ച മുതല്‍ പ്രവൃത്തിക്ക് വേഗം കൂട്ടുമെന്ന് ബന്ധപ്പെട്ടവര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയത്. ഒരു മാസത്തിലേറെയായി നടക്കുന്ന അങ്ങാടി നവീകരണം അസാധാരണമായ രീതിയില്‍ വൈകുന്നത് ജനത്തെ വലച്ചിരിക്കുകയാണ്. വീതി കൂട്ടലും അഴുക്കുചാല്‍ നിർമാണവുമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ പ്രവൃത്തി ഒച്ചിഴയും വേഗത്തിലായതാണ് പ്രതിഷേധമുയരാന്‍ കാരണം. നിരവധി ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കുമൊടുവില്‍ കെട്ടിട ഉടമകള്‍ സമ്മതപത്രം നല്‍കിയതോടെ റോഡി​െൻറ വശങ്ങളില്‍ അഴുക്കുചാല്‍ കീറുന്ന പ്രവൃത്തി തുടങ്ങിയിരുന്നു. എന്നാല്‍, ഒരു ടൗണില്‍ നടക്കുന്ന പ്രവൃത്തിക്കുണ്ടാവേണ്ട വേഗം ഇവിടെയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പൊടിശല്യമാണ് നാട്ടുകാർക്കും വ്യാപാരികൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story