Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആരോപണം തെെറ്റന്ന്...

ആരോപണം തെെറ്റന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാർ ^പ്രതിപക്ഷ നേതാവ്

text_fields
bookmark_border
ആരോപണം തെെറ്റന്ന് തെളിയിച്ചാൽ രാജിവെക്കാൻ തയാർ -പ്രതിപക്ഷ നേതാവ് പൊന്നാനി: വസ്തുതകളിൽനിന്ന് ഒളിച്ചോടി യാഥാർഥ്യങ്ങൾ മറച്ചുവെച്ചാണ് നഗരസഭ ചെയർമാൻ പ്രസ്താവന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ്. കോടതിപടി മുതൽ ചാണാറോഡ് വരെയുള്ള പ്രദേശത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് പുതുക്കി നൽകിയെന്നും തകർച്ചഭീഷണി നേരിടുന്ന കെട്ടിടങ്ങളിൽ പുതിയ സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിച്ചിട്ടുണ്ട്. ഈ വാദം തെെറ്റന്ന് തെളിയിച്ചാൽ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് പ്രതിപക്ഷ നേതാവ് എം.പി. നിസാർ വ്യക്തമാക്കി. ടൗൺ വികസന സമിതിയെയും കൗൺസിലർമാരെയും അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്നും ലൈസൻസ് തടഞ്ഞ ഒരു വ്യാപാര സ്ഥാപനത്തി​െൻറയെങ്കിലും പേര് ചെയർമാൻ വെളിപ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. തകർച്ച ഭീഷണി നേരിടുന്ന 13 കെട്ടിടങ്ങളുണ്ടെന്നാണ് തഹസിൽദാർ രേഖാമൂലം നഗരസഭയെ അറിയിച്ചത്. ഇതിൽ മുനിസിപ്പൽ എൻജിനീയർ പരിശോധിച്ച് അഞ്ച് കെട്ടിടങ്ങൾ തകർച്ച ഭീഷണിയുള്ളതാെണന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, പതിറ്റാണ്ടുകളായി ഈ കെട്ടിട്ടത്തിൽ ഒരു കച്ചവട സ്ഥാപനവും പ്രവർത്തിക്കുന്നില്ലെന്നതും ഈ കെട്ടിടങ്ങളുടെ ഒരു രേഖയും നഗരസഭയിലില്ലെന്നതും ചെയർമാ​െൻറ ഒളിച്ചുകളി വ്യക്തമാകുന്നതാണ്. ഇല്ലാത്ത കെട്ടിടങ്ങളുടെ മറപിടിച്ച് മറ്റ് സ്ഥാപനങ്ങൾക്കും ലൈസൻസ് അനുവദിക്കുന്ന സമീപനമാണ് ചെയർമാൻ സ്വീകരിച്ചിരിക്കുന്നത്. കോക്കൂർ സ്കൂൾ ഹൈടെക് ആക്കി മാറ്റും -പി. ശ്രീരാമകൃഷ്ണൻ ചങ്ങരംകുളം: കോക്കൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഒരു വർഷത്തിനുള്ളിൽ ഹൈെടക്കാക്കാൻ ശ്രമിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്പീക്കറുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 17 ലക്ഷം രൂപ ചെലവിൽ കോക്കൂർ എ.എച്ച്‌.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്‌ അനുവദിച്ച ബസ് സ്കൂളിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡൻറ് അയിഷ ഹസൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ അംഗം അഡ്വ. എം.ബി. ഫൈസൽ, എം.കെ. അൻവർ, അഷ്‌റഫ്‌ കോക്കൂർ, പി.ടി. സുബ്രഹ്മണ്യൻ, പി.പി. രാജൻ, ‌മുജീബ്‌ കോക്കൂർ, പി.എസ്‌. കൃഷ്ണൻ, വി. കോയകുട്ടി, വി. ജയശ്രീ, സി.കെ. സൂര്യൻ എന്നിവർ സംസാരിച്ചു. സ്കൂളിന് വിവിധ പദ്ധതികൾ സംഭാവന ചെയ്ത എം.എം. വീരാൻ കോയ, സി.വി. സിദ്ദീഖ്, കൂടാതെ '84-85, '93-94 എസ്‌.എസ്‌.എൽ.സി ബാച്ച്‌ വിദ്യാർഥികൾ എന്നിവരെ സ്പീക്കർ ആദരിച്ചു. മത്സരപ്പരീക്ഷകളിലെ വിജയികളായ സുമയ്യ അഹ്മദ്‌, പി.എം. വിശ്വനാഥൻ, മുഹമ്മദ്‌ അനസ്‌, ഫിദ ഫാത്തിമ എന്നിവർക്ക്‌ ട്രോഫികൾ നൽകി. മന്ത്രി ജലീൽ കാറിൽ നിന്നിറങ്ങാതെ തിരിച്ചു; പ്രതിഷേധവുമായി കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ എടപ്പാൾ: ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാര്‍ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെ അവിടേക്ക് വന്ന മന്ത്രി കെ.ടി. ജലീല്‍ ഔദ്യോഗിക വാഹനത്തില്‍നിന്ന് ഇറങ്ങാതെ തിരിച്ച് പോയതിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍. വെള്ളിയാഴ്ച രാവിലെ കണ്ടനകം കെ.എസ്.ആർ.ടി.സി റീജനല്‍ വര്‍ക്ഷോപ്പിലെ ടി.ഡി.എഫ്, വെല്‍ഫെയർ, ബി.എം.എസ് സംഘടനകളിലെ ജീവനക്കാര്‍ ഫെബ്രുവരിയിലെ ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഓഫിസിന് മുന്നില്‍നിന്ന് പ്രകടനം ആരംഭിച്ചിരുന്നു. ഈ സമയത്താണ് സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി കെ.ടി. ജലീല്‍ ഔദ്യോഗിക വാഹനത്തില്‍ എത്തിയത്. പ്രകടനം നടത്തിയ ജീവനക്കാര്‍ മന്ത്രിയെ കണ്ട് വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ നീക്കം നടത്തുന്നതിനിടയില്‍ ഓഫിസിലേക്ക് വന്ന മന്ത്രി വാഹനത്തില്‍നിന്ന് ഇറങ്ങാതെ തിരിച്ച് പോവുകയായിരുന്നു. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രിയോട് ശമ്പളം ലഭിക്കാത്ത വിഷയത്തോടൊപ്പം റീജനല്‍ വർക്ഷോപ്പിലെ നിരവധി വിഷയങ്ങളും ജീവനക്കാര്‍ക്ക് അവതരിപ്പിക്കാനുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story