Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightpmna MC E ...

pmna MC E പഠനോപകരണങ്ങൾ നിർമിച്ച് ശാസ്​ത്ര ശിൽപശാല

text_fields
bookmark_border
പെരിന്തൽമണ്ണ: പതിനഞ്ചോളം ശാസ്ത്ര പഠനോപകരണങ്ങൾ നിർമിച്ച് പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിൽ നടന്ന 'കളിപ്പങ്ക ശാസ്ത്ര പഠനോപകരണ ശിൽപശാല' ജനശ്രദ്ധയാകർഷിച്ചു. കുട്ടികളിൽ ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശാസ്ത്രതാൽപര്യവും കഴിവും കണ്ടെത്തി പരിപോഷിപ്പിക്കാൻ പെരിന്തൽമണ്ണ ബി.ആർ.സിയുടെയും ശാസ്ത്രാധ്യാപക കൂട്ടായ്മയായ 'ടെക് മലപ്പുറ'ത്തി​െൻറയും നേതൃത്വത്തിലായിരുന്നു ശിൽപശാല. സംസ്ഥാന റിസോഴ്സ് പേഴ്സൻ ബിജു മാത്യു നേതൃത്വം നൽകി. കുളിക്കുന്ന ബലൂൺ, അനുസരിക്കുന്ന ജലകന്യക, കുട്ടി മോട്ടോർ, മാന്ത്രിക ജലധാര വാട്ടർ ജെറ്റ്, തിരിയുന്ന ഗ്ലാസ്, വായു മർദ മാപിനി, പങ്കുവെക്കുന്ന ഇരട്ടകൾ തുടങ്ങി പതിനഞ്ചോളം പഠനോപകരണങ്ങളാണ് കുട്ടികളും അധ്യാപകരും നിർമിക്കാൻ പരിശീലിച്ചത്. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സമിതി ചെയർപേഴ്സൻ ടി. ഹാജറുമ്മ ഉദ്ഘാടനം ചെയ്തു. ആലിപ്പറമ്പ് പഞ്ചായത്ത് അംഗം കെ.പി. ഹസീന അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം വി.കെ. നാസർ മാസ്റ്റർ പ്ലാൻ സമർപ്പണം നടത്തി. പി.ടി.എ പ്രസിഡൻറ് സി.പി. ശിഹാബുദ്ദീൻ, എച്ച്.എം എം. സതീദേവി, പ്രോഗ്രാം കൺവീനർ വി.കെ. ഈസ, കെ.കെ. അബ്ദുല്ലത്തീഫ്, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. പടം....pmna mc 4 പാറൽ വീട്ടിക്കാട് എ.എം.എൽ.പി സ്കൂളിൽ നടന്ന ശാസ്ത്ര പഠനോപകരണ ശിൽപശാല ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർപേഴ്സൻ ടി. ഹാജറുമ്മ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story