Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരുവാരകുണ്ട്...

കരുവാരകുണ്ട് പഞ്ചായത്ത് ഭരണത്തിൽ സി.പി.എമ്മിന് അതൃപ്തി

text_fields
bookmark_border
കരുവാരകുണ്ട്: കോൺഗ്രസ് പിന്തുണയോടെ 100 ദിവസം തികച്ച ഗ്രാമപഞ്ചായത്ത് ഭരണത്തിൽ സി.പി.എം ലോക്കൽ നേതൃത്വത്തിന് അസംതൃപ്തി. പാർട്ടി ആഗ്രഹിക്കും വിധത്തിലല്ല ഭരണം മുന്നോട്ടു പോകുന്നതെന്നും പലകാര്യങ്ങളും തങ്ങളെ അറിയിക്കുന്നില്ലെന്നുമാണ് പ്രധാന പരാതി. സി.പി.എം സ്വതന്ത്രൻ മഠത്തിൽ ലത്തീഫ് പ്രസിഡൻറും പാർട്ടി അംഗം സി.പി. ബിജിന വൈസ് പ്രസിഡൻറുമായ ഭരണസമിതിയാണ് നിലവിലുള്ളത്. കോൺഗ്രസ് പിന്തുണയോടെ പിടിച്ച ഭരണം മൂന്നരമാസം പിന്നിട്ട വേളയിലാണ് ഭരണത്തിനെതിരെ പാർട്ടി പ്രവർത്തകരിൽനിന്ന് വിമർശനമുയർന്നിരിക്കുന്നത്. ബോർഡ് പിടിച്ചപ്പോൾതന്നെ കാര്യങ്ങൾ നിയന്ത്രിക്കാൻ മുതിർന്ന പാർട്ടി അംഗം എം. മുഹമ്മദ് മാസ്റ്റർ, ഏരിയ കമ്മിറ്റി അംഗം എ.കെ. സജ്ജാദ് ഹുസൈൻ, ലോക്കൽ സെക്രട്ടറി പി.കെ. മുഹമ്മദലി എന്നിവരടങ്ങുന്ന സമിതിയെ പാർട്ടി ചുമതലപ്പെടുത്തിയിരുന്നു. ഗ്രാമപഞ്ചായത്ത് ബോർഡ് യോഗ അജണ്ട അറിയിക്കണമെന്നും യോഗങ്ങളിൽ പാർട്ടിയുടെ അംഗങ്ങൾ കൈക്കൊള്ളേണ്ട നിലപാടുകൾ ചർച്ച ചെയ്യണമെന്നും സമിതിയുടെ നിർദേശമുണ്ടായിരുന്നു. ഇത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ പാലിച്ചില്ല. ചില വിഷയങ്ങളിൽ അംഗങ്ങൾ സ്വന്തം നിലപാടെടുത്തതും പാർട്ടി നേതൃത്വത്തിന് നീരസമുണ്ടാക്കി. ഗ്രാമസഭകൾ, വാർഷിക പദ്ധതിക്കുള്ള കർമസമിതി രൂപവത്കരണം, ആസൂത്രണ സമിതി വൈസ് ചെയർമാനെ മാറ്റിയത് എന്നീ കാര്യങ്ങളിലും പാർട്ടിയുമായി കൂടിയാലോചന നടന്നിട്ടില്ലെന്നാണ് സൂചന. മാതൃക പദ്ധതി എന്ന നിലയിൽ തുടങ്ങിയ ക്ലീൻ കരുവാരകുണ്ട് പദ്ധതിയിലും വേണ്ടത്ര ആലോചന നടന്നിട്ടില്ല. കോൺഗ്രസ് അംഗങ്ങൾ ഇതിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തിരുന്നു. പാർലമ​െൻററി കാര്യത്തിൽ മുൻപരിചയമുള്ള ഒരാൾ പോലും പാർട്ടിയുടെ അംഗങ്ങളിൽ ഇല്ലാത്തതാണ് സി.പി.എമ്മിന് ക്ഷീണമാകുന്നത്. ഭരണം കോൺഗ്രസ് നിയന്ത്രിക്കുന്നു എന്ന പരിഭവവും പ്രവർത്തകർക്കുണ്ട്. അതേസമയം, പാർട്ടി സമ്മേളനത്തിരക്കിലായതിനാൽ ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധിക്കാനായിട്ടില്ലെന്നും നിരുപാധികം പിന്തുണ നൽകിയവരെന്ന പരിഗണന കോൺഗ്രസിന് നൽകുന്നുണ്ടെന്നും ലോക്കൽ സെക്രട്ടറി പി.കെ. മുഹമ്മദലി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story