Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനഷ്​ടമായത് ജീവകാരുണ്യ...

നഷ്​ടമായത് ജീവകാരുണ്യ പ്രവർത്തനത്തിന് ഊന്നൽ നൽകിയ നേതാവിനെ

text_fields
bookmark_border
താനൂർ: ജീവകാരുണ്യ പ്രവർത്തനത്തിന് ഊന്നൽ നൽകിയ നേതാവിനെയാണ് താനൂരിലെ എ.എം. അബ്ദുല്ലയുടെ വിയോഗത്തോടെ നഷ്ടമായത്. താനൂർക്കാരുടെ ഖാളിയാർ അബ്ദുല്ലാക്ക പ്രവാസികൾക്കിടയിൽ മലപ്പുറം അബ്ദുല്ല എന്നാണ് അറിയപ്പെട്ടിരുന്നത്. 1970കളിൽ ദുൈബയിൽ എത്തിയ അദ്ദേഹം കെ.എം.സി.സിയുടെ സ്ഥാപക നേതാക്കളിലൊരാളാണ്. ദുൈബ ഓയിൽ ഫീൽഡ് കമ്പനിയിൽ സെക്യൂരിറ്റി ഓഫിസറായിരുന്നു. ദുബൈ കെ.എം.സി.സി സീനിയർ വൈസ് പ്രസിഡൻറ്, ട്രഷറർ, മലപ്പുറം ജില്ല പ്രസിഡൻറ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. യു.എ ഇ കെ.എം.സി.സി ഫൗണ്ടേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വൈസ് ചെയർമാൻ, മൂലക്കൽ മക്ക മസ്ജിദ് പ്രസിഡൻറ്, മൂലക്കൽ ജുമാമസ്ജിദ് കമ്മിറ്റി അംഗം, താനൂർ ഇസ്ലാഹുൽ ഉലൂം അറബിക് കോളജ് കമ്മിറ്റി അംഗം, എച്ച്.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു. താനൂർ ടൗൺ ജുമുഅത്ത് പള്ളിയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story