Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതേഞ്ഞിപ്പലത്ത്...

തേഞ്ഞിപ്പലത്ത് രണ്ടുപേര്‍ക്ക് തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
തേഞ്ഞിപ്പലം: ചെനക്കലങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം. കടിയേറ്റ രണ്ടുപേർ കോഴിക്കോട് മെഡിക്കൽ കോളജില്‍ ചികിത്സതേടി. പള്ളിപ്പടിയിലെ മാളിയേക്കല്‍ മറിയത്തിനെയും (54) ചെനക്കലങ്ങാടി മതിലഞ്ചേരി ചോയിക്കുട്ടിയുമാണ് മെഡിക്കൽ കോളജില്‍ ചികിത്സതേടിയത്. മറിയത്തിനെ വൈകീട്ട് നാേലാടെ വീട്ടിലെ അടുക്കളഭാഗത്തുനിന്നും ചോയിക്കുട്ടിയെ ഉച്ചക്ക് രേണ്ടാടെ വീടിനടുത്ത് നിന്നുമാണ് കടിച്ചത്. പള്ളിപ്പടിയില്‍ ഒരാടിനെയും കടിച്ചിട്ടുണ്ട്. പള്ളിപ്പടിയില്‍ അക്രമം കാട്ടിയ നായെ നാട്ടുകാര്‍ തല്ലിക്കൊന്നു.
Show Full Article
TAGS:LOCAL NEWS 
Next Story