Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊരിയുന്നു കേരളം

പൊരിയുന്നു കേരളം

text_fields
bookmark_border
updated ഒന്നാം പേജിലെ ഇൗ വാർത്ത update ചെയ്തിട്ടുണ്ട്. പാലക്കാട്: മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി പകലിൽ ഉയർന്ന താപനില കൂടുതൽ സമയം നിലനിൽക്കുന്നതായി ശാസ്ത്രജ്ഞർ. ഉയർന്ന താപനില സാധാരണ മിനിറ്റുകൾ മാത്രമാണ് രേഖപ്പെടുത്താറുള്ളത്. എന്നാൽ, ഈ വേനൽക്കാലത്ത് കൂടുതൽ മണിക്കൂർ ഉയർന്ന താപനില നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. ഇത് ആരോഗ്യപ്രശ്നങ്ങൾക്കും കടുത്ത വരൾച്ചക്കും കാരണമാകും. പതിവിന് വിപരീതമായി ഇത്തവണ ഫെബ്രുവരി അവസാനം മുണ്ടൂർ ഐ.ആർ.ടി.സിയിൽ 40 ഡിഗ്രി ചൂട് രേഖപ്പെടുത്തി. സാധാരണ മാർച്ചിലാണ് ചൂട് 40 ഡിഗ്രിയിലെത്തുക. അന്തരീക്ഷത്തിലെയും മണ്ണിലെയും ഈർപ്പത്തി‍​െൻറ അളവ് കുറഞ്ഞതാണ് ഉയർന്ന താപനില കൂടുതൽ സമയം നിലനിൽക്കാൻ കാരണം. പകൽ താപനില ഉയരുന്നതിന് ആനുപാതികമായി രാത്രി തണുപ്പ് വർധിക്കുമെന്ന് മുണ്ടൂർ ഇൻറഗ്രേറ്റഡ് റൂറൽ ടെക്നോളജി സ​െൻറർ (ഐ.ആർ.ടി.സി) പ്രോജക്ട് കോഒാഡിനേറ്റർ ഡോ. ബി.എം. മുസ്തഫ പറഞ്ഞു. തെക്കൻ േകരളത്തെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ ഇത്തവണ താപനില വർധിക്കും. 2016ൽ രേഖപ്പെടുത്തിയ 37.5 ഡിഗ്രിയാണ് സമീപവർഷങ്ങളിൽ ഫെബ്രുവരിയിലെ ഉയർന്ന താപനില. 40 ഡിഗ്രി രേഖപ്പെടുത്തിയ ഫെബ്രുവരി 28ന് രാവിലെ 10 മുതൽ തന്നെ താപനില 36 ഡിഗ്രിക്ക് മുകളിലാണ്. വേനൽമഴ ഏപ്രിൽ പകുതിയോടെ ഉണ്ടാകുമെന്നാണ് നിഗമനം. അതേസമയം, അടുത്ത രണ്ടുദിവസം വടക്കൻ കേരളത്തിൽ കനത്ത ചൂടിന് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലവിലെ അന്തരീക്ഷ താപനില ശരാശരി‍യിൽനിന്ന് നാലുമുതൽ 10 ഡിഗ്രി വരെ ഉയരാനാണ് സാധ്യത.
Show Full Article
TAGS:LOCAL NEWS 
Next Story