Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിനിമ സംവാദം

സിനിമ സംവാദം

text_fields
bookmark_border
പൊന്നാനി: എ.വി. ഹൈസ്കൂൾ മുറ്റത്ത് ചേർന്ന സിനിമ ആസ്വാദകർ "ഖലീഫയെ വരവേൽക്കാൻ" എന്ന സംവാദം ഒരുക്കി. കൂട്ടായ്മ ഗായിക അസ്മ കൂട്ടായി പാട്ടുപാടി ഉദ്ഘാടനം ചെയ്തു. ബെൻസി പ്രൊഡക്ഷൻസി​െൻറ ബാനറിൽ പൊന്നാനിക്കാരനായ മുബീഹക്കാണ് ഖലീഫ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. സിനിമ മേഖലയിലെ പാർസി മുഹമ്മദ്, ഷാനവാസ് ബാവക്കുട്ടി, എടപ്പാൾ ബാപ്പു എന്നിവരും സി. ഹരിദാസ്, ടി.കെ. അഷ്റഫ്, വൈസ് ചെയർമാൻ രമാദേവി, എം.വി. വേണുഗോപാൽ, ഷാജി ഹനീഫ, ഉ ണ്ണികൃഷ്ണൻ, ഷാജി കാളിയത്ത്, ചരിത്രകാരനായ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ എന്നിവർ സംസാരിച്ചു. വി.എസ്. സുധർമൻ സ്വാഗതവും പി.വി. അയ്യൂബ് നന്ദിയും രേഖപ്പെടുത്തി. ശനിയാഴ്ച ചിത്രം റിലീസ് ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. ലൈബ്രറി ഉദ്ഘാടനവും ബിരുദദാനവും പൊന്നാനി: ഐ.എസ്.എസ് അറബിക് കോളജ് വിഭാഗത്തിനായുള്ള ലൈബ്രറിയുടെ ഉദ്ഘാടനവും ബിരുദദാനവും നടത്തി. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ല പ്രസിഡൻറ് എം.സി. നസീർ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എസ് പ്രസിഡൻറ് പി.വി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുൻ പ്രിൻസിപ്പൽ വി. മൂസ മൗലവി മുഖ്യ പ്രഭാഷണം നടത്തി. ഐ.എസ്.എസ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ, വൈസ് പ്രസിഡൻറ് ബാവക്കുട്ടി മാസ്റ്റർ, പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സുധ മേനോൻ, പ്രധാനാധ്യാപിക പി. ഗീത എന്നിവർ സംസാരിച്ചു. ഒ.ടി. മുഹമ്മദ് മൗലവി സ്വാഗതവും സഫീദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story