Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതവനൂർ പഞ്ചായത്തിലെ...

തവനൂർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പ്: കളം മാറിയപ്പോൾ കൂരടയിൽ നാസറിന് ഭൂരിപക്ഷം കൂടി

text_fields
bookmark_border
എടപ്പാള്‍: ഉപതെരഞ്ഞെടുപ്പ് നടന്ന തവനൂര്‍ പഞ്ചായത്തിലെ കൂരട വാര്‍ഡില്‍ സി.പി.എം സ്വതന്ത്രന് ഉജ്ജ്വല വിജയം. 467 വോട്ടി​െൻറ ഭൂരിപക്ഷത്തിനാണ് സി.പി.എം നേതൃത്വത്തി​െൻറ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സി.പി.എം പിന്തുണയോടെ മത്സരിച്ച അബ്ദുൽ നാസര്‍ കൂരട വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച നാസറിന് അന്ന് ഭൂരിപക്ഷം 76 വോട്ടുകളായിരുന്നു. ഇത്തവണ കളംമാറി മത്സരിച്ചപ്പോള്‍ ഭൂരിപക്ഷം പ്രതീക്ഷകള്‍ക്കും അപ്പുറമായി. യു.ഡി.എഫ് സ്വതന്ത്രന്‍ അബ്ദുൽ നാസറിന് 349 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥി രവിക്ക് 89 വോട്ടും പി.ഡി.പി സ്വതന്ത്രനായ നാസര്‍ പുല്ലാട്ടിലിന് ഒമ്പത് വോട്ടും സ്വതന്ത്രനായ അബ്ദുൽ നാസറിന് എട്ട് വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1537 വോട്ടായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണ 1630 വോട്ടായി. കഴിഞ്ഞ തവണ ബി.ജെ.പിക്ക് ലഭിച്ച 154 വോട്ട് ഇത്തവണ 89 ആയി കുറഞ്ഞു. കഴിഞ്ഞ തവണ സി.പി.എം വിമതന്‍ 82 വോട്ട് നേടിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story