Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി ടൗൺ വികസനം;...

പൊന്നാനി ടൗൺ വികസനം; അസത്യ പ്രചാരണം നടത്തരുതെന്ന് ചെയർമാൻ

text_fields
bookmark_border
പൊന്നാനി: ടൗണിലെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങൾക്ക് നഗരസഭ ലൈസൻസ് പുതുക്കി നൽകി എന്ന പ്രചാരണം അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി. ടൗൺ വികസനവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച ടൗൺ വികസന സമിതിയുടെ തീരുമാന പ്രകാരമാണ് ഇത്തരം കെട്ടിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കേെണ്ടന്ന് നഗരസഭ തീരുമാനിച്ചത്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി നടപടികൾ സ്വീകരിച്ചു വരികയാണ്. അത്തരത്തിലുള്ള കെട്ടിടങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. എന്നിട്ടും പച്ച കള്ളങ്ങൾ പ്രചരിപ്പിച്ച കൗൺസിലർ ജനപ്രതിനിധി സ്ഥാനത്തിന് കളങ്കം വരുത്തിയതായി നഗരസഭ ചെയർമാൻ പറഞ്ഞു. കാലങ്ങളായി പൊന്നാനി അങ്ങാടിയുടെ വികസനത്തിന് വിലങ്ങ് തടിയായി നിൽക്കുന്നത് പൊന്നാനി ടൗണിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളാണ്. ഈ ഭരണ സമിതി ടൗൺ വികസന സമിതിക്ക് രൂപം നൽകി. ചില കെട്ടിട ഉടമകൾ സ്വമേധയ കെട്ടിടങ്ങൾ പൊളിക്കാൻ തയാറാവുകയും റോഡിൽ നിന്ന് നിശ്ചിത അകലം പാലിക്കുകയും ചെയ്തു. ബാക്കിയുള്ള കെട്ടിടത്തി​െൻറ കാര്യത്തിൽ നിയമ നടപടികൾ സ്വീകരിക്കും. കെട്ടിട ഉടമകളുമായും വ്യാപാരികളുമായും തികച്ചും സൗഹാർദപരമായി ഇടപെട്ട് ടൗൺ വികസനം നടപ്പിലാക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും ചെയർമാൻ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story