Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതവനൂര്‍ പഞ്ചായത്തില്‍...

തവനൂര്‍ പഞ്ചായത്തില്‍ സ്വതന്ത്ര​െൻറ ഭരണം തുടരും

text_fields
bookmark_border
എടപ്പാള്‍: സ്വതന്ത്ര​െൻറ ഭരണം തവനൂര്‍ പഞ്ചായത്തില്‍ ഇനിയും തുടരും. കൂരട ഉപതെരഞ്ഞെടുപ്പ് ഫലം സി.പി.എമ്മിന് അനുകൂലമായതോടെ പഞ്ചായത്ത് ഭരണം സി.പി.എമ്മി​െൻറ കൈകളിലെത്തിയെങ്കിലും പ്രസിഡൻറ് സ്ഥാനം സ്വതന്ത്രനായി വിജയിച്ച അബ്ദുൽ നാസര്‍ കൂരടക്ക് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. നിലവില്‍ യു.ഡി.എഫ് പിന്തുണയില്‍ സ്വതന്ത്രനായ കെ.പി. സുബ്രഹ്മണ്യനാണ് പ്രസിഡൻറ്. രണ്ടുദിവസത്തിനകം യോഗം ചേര്‍ന്ന് നാസറിനെ പ്രസിഡൻറ് സ്ഥാനാർഥിയായി പ്രഖ്യാപിക്കുമെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കി. സി.പി.എം വിമതനായി മത്സരിച്ച് വിജയിച്ച ശേഷം യു.ഡി.എഫ് പിന്തുണയില്‍ പ്രസിഡൻറായ കെ.പി. സുബ്രഹ്മണ്യന്‍ ഭരണം മൂന്നുമാസം പിന്നിട്ടപ്പോള്‍ സി.പി.എമ്മിലേക്ക് മാറുകയും പിന്നീട് ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും യു.ഡി.എഫ് പക്ഷത്തേക്ക് വരികയുമായിരുന്നു. സുബ്രഹ്മണ്യന് പിന്തുണ നല്‍കിയ നടപടിയില്‍ പ്രതിഷേധിച്ചാണ് അന്ന് ലീഗ് അംഗമായിരുന്ന നാസര്‍ കൂരട മെംബര്‍ സ്ഥാനം രാജിവെച്ചത്. കഴിഞ്ഞ നവംബര്‍ 13ന് സി.പി.എം സുബ്രഹ്മണ്യനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നപ്പോള്‍ യോഗത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതിരുന്നതിനിടയിലാണ് നാസര്‍ കൂരട സെക്രട്ടറിക്ക് രാജി നല്‍കിയത്. സി.പി.എം നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നാസര്‍ അന്ന് രാജിവെച്ചത്. കൂരട വാര്‍ഡ് സി.പി.എം അനുകൂലമാണ്. കഴിഞ്ഞ തവണ സി.പി.എമ്മിലെ ആഭ്യന്തര കലഹമാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ പരാജയത്തിന് വഴിവെച്ചത്. നാസര്‍ രാജി വെക്കുമ്പോള്‍ സി.പി.എം ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാമെന്നും വിജയിച്ചാല്‍ പ്രസിഡൻറ് സ്ഥാനം നല്‍കാമെന്നും വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുണ്ടായിരുന്നു. ഈ ആരോപണം ശരിവെക്കുന്ന തീരുമാനങ്ങളാണ് സി.പി.എം ഇപ്പോള്‍ സ്വീകരിച്ചത്. 19 അംഗ ഭരണസമിതിയില്‍ സ്വതന്ത്രനടക്കം സി.പി.എമ്മിന് ഇപ്പോള്‍ 10 അംഗങ്ങളായി. കഴിഞ്ഞ നവംബറില്‍ പ്രസിഡൻറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയതിനാല്‍ ഇനി രണ്ടുമാസം കൂടി കഴിഞ്ഞേ സി.പി.എമ്മിന് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കാന്‍ കഴിയൂ. അതുവരെ കെ.പി. സുബ്രഹ്മണ്യന്‍തന്നെ പ്രസിഡൻറായി തുടരും.
Show Full Article
TAGS:LOCAL NEWS 
Next Story