Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെരുമുക്ക് ടിപ്പു...

പെരുമുക്ക് ടിപ്പു സുൽത്താൻ റോഡ് നവീകരിച്ചു

text_fields
bookmark_border
ചങ്ങരംകുളം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 9.35 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച ആലങ്കോട് ഗ്രാമപഞ്ചായത്തിലെ ടിപ്പു സുല്‍ത്താന്‍ റോഡി‍​െൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.എം. ആറ്റുണ്ണിതങ്ങൾ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഹസന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സൻമാരായ അനിത ദിനേശൻ, കെ. ശോഭന, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗമായ സുജിത സുനിൽ, അംഗങ്ങളായ അലി പരുവിങ്ങൽ, കെ. ഹാരിസ്, അംബിക ടീച്ചർ, സാജിത റഷീദ്, ആരിഫ നാസര്‍, പ്രദീപ് എന്നിവർ പങ്കെടുത്തു. നാസറി​െൻറത് രാഷ്ട്രീയ വിജയമല്ലെന്ന് യു.ഡി.എഫ് എടപ്പാൾ: കൂരട വാര്‍ഡിലെ സി.പി.എം സ്വതന്ത്ര​െൻറ വിജയം രാഷ്ട്രീയ വിജയമല്ലെന്നും പ്രാദേശിക യു.ഡി.എഫ് നിലപാടിനോട് വിയോജിച്ച യു.ഡി.എഫ് വിഘടിതരുമായി സി.പി.എം ഉണ്ടാക്കിയ സാമ്പാർ സഖ്യത്തി​െൻറയും കൊടും ചതിയിലൂടെ ഉദ്യോഗസ്ഥർ ഉണ്ടാക്കിയ യു.ഡി.എഫ് സ്ഥാനാർഥിരഹിത സാഹചര്യത്തി​െൻറയും വിജയം മാത്രമാണെന്നും തവനൂർ പഞ്ചായത്ത് യു.ഡി.എഫ് യോഗം വിലയിരുത്തി. തെരഞ്ഞെടുപ്പി​െൻറ ഒരു ഘട്ടത്തിൽ പോലും സി.പി.എമ്മി​െൻറ പേരോ ചെങ്കൊടിയോ ഉപയോഗിക്കാതെയാണ് സാമ്പാർ സഖ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സ്ഥാനാർഥിത്വം ഇല്ലാതായ യു.ഡി.എഫ് ഹൈകോടതിയിലും തെരഞ്ഞെടുപ്പ് കമീഷനിലും നിയമപോരാട്ടം നടത്തിയെങ്കിലും പുനഃസ്ഥാപിക്കാനായില്ല. ഒടുവിൽ മറ്റൊരു സ്വതന്ത്ര സ്ഥാനാർഥിയെ ഏകപക്ഷീയ വിജയം ഒഴിവാക്കാൻ പിന്തുണക്കുകയാണുണ്ടായത്. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ച പകുതി വോട്ട് പോലും ലഭിക്കാതിരുന്നത് തന്നെ സി.പി.എമ്മിന് വോട്ട് മറിച്ചത് വ്യക്തമാണ്. ഇക്കാര്യത്തിൽ ഇരു പാർട്ടികളുടെയും നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി. ഉണ്ണീൻകുട്ടി അധ്യക്ഷത വഹിച്ചു. എ.പി. സദാനന്ദൻ, സി.എം. അക്ബർ, കെ. രാമകൃഷ്ണൻ, വി.വി അബ്ദുല്ല, എം. ബാലകൃഷ്ണൻ, അബ്ദുല്ല അതളൂർ, അപ്പുകുട്ടൻ നായർ, റാഫി അയങ്കലം, ആർ.കെ നൗഷാദ്, റഷീദ് നടക്കാവ് എന്നിവർ സംസാരിച്ചു .
Show Full Article
TAGS:LOCAL NEWS 
Next Story