Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ...

സി.പി.​െഎ പ്രതികരിച്ചത്​ നയങ്ങളിൽ നിന്ന്​ വ്യതിചലിച്ച​േപ്പാൾ

text_fields
bookmark_border
മലപ്പുറം: സർക്കാർ നയങ്ങൾക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ സി.പി.െഎ സമ്മേളന പ്രവർത്തനറിപ്പോർട്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ തടയാൻ സർക്കാറിന് സാധിക്കുന്നില്ല. യു.ഡി.എഫ് കാലത്തെ മനസ്സുമായി നടക്കുന്ന ചില പൊലീസ് ഉദ്യോഗസ്ഥർ ഇേപ്പാഴുമുണ്ട്. കേന്ദ്രസർക്കാറി​െൻറ സ്വാധീനത്താൽ ബി.ജെ.പി, സംഘ്പരിവാർ ശക്തികൾ പൊലീസിൽ ഇടപെടൽ നടത്തുന്നു. ജി.എസ്.ടി വിഷയത്തിൽ ധനമന്ത്രി ടി.എം. തോമസ് െഎസക് ആദ്യം കൈക്കൊണ്ട സമീപനം ഇടതുപക്ഷം സ്വീകരിച്ച പൊതുനിലപാടിൽ നിന്ന് വ്യത്യസ്തമായിരുന്നു. എൽ.ഡി.എഫി​െൻറ പ്രഖ്യാപിത നയങ്ങളിൽ നിന്ന് സർക്കാർ വ്യതിചലിച്ചേപ്പാൾ പലപ്പോഴും സി.പി.െഎക്ക് നിലപാട് വ്യക്തമാക്കേണ്ടിവന്നു. യു.എ.പി.എ ചുമത്തി സാംസ്കാരിക പ്രവർത്തകർ ഉൾപ്പെടെ നിരവധി പേർക്കെതിരെ കേസെടുത്തു, ഏറ്റുമുട്ടലി​െൻറ പേരിൽ രണ്ട് മാവോവാദികളെ വെടിവച്ചുകൊന്നു, വിവരാവകാശ നിയമം ദുർബലപ്പെടുത്താനുള്ള നീക്കമുണ്ടായി, അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം എതിർക്കേണ്ടിവന്നു. പ്രകടനപത്രികയിൽ പറഞ്ഞതുപോലെ കമീഷനെ നിയോഗിച്ച് വിജിലൻസിനെ ശക്തിപ്പെടുത്തണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story