Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.​െഎ...

സി.പി.​െഎ മന്ത്രിമാർക്ക്​ 'ഗുഡ്​ സർട്ടിഫിക്കറ്റ്'

text_fields
bookmark_border
മലപ്പുറം: സി.പി.െഎ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സി.പി.എമ്മിനെതിരെ പരോക്ഷ വിമർശനം. എൽ.ഡി.എഫിൽ ഘടകകക്ഷികള്‍ എല്ലാവരും തുല്യരാണ്. ആരും ആര്‍ക്കും മുകളിലോ താഴെയോ അല്ല. കൂടുതല്‍ അംഗബലമുള്ള പാര്‍ട്ടികള്‍ക്ക് മുന്നണിയെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. ഏകപക്ഷീയ അഭിപ്രായങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ മുന്നണി ദുര്‍ബലമാകും. എൽ.ഡി.എഫില്‍നിന്ന് വിട്ടുപോയവരെ തിരികെ കൊണ്ടുവരണം. തങ്ങളുടെ സീറ്റുകള്‍ പിടിച്ചെടുത്തപ്പോഴാണ് ആർ.എസ്.പിയും ജനതാദള്‍-എസും എൽ.ഡി.എഫ് വിട്ടത്. സി.പി.എം സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം നേരിടേണ്ടിവന്ന സ്വന്തം മന്ത്രിമാർക്ക് സി.പി.ഐ സംസ്ഥാന സമ്മേളനത്തില്‍ തലോടലാണുള്ളത്. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്. സുനില്‍കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നിവര്‍ അവരെ ഏല്‍പ്പിച്ച ചുമതലകള്‍ നിറവേറ്റുന്നതിന് നല്ല പരിശ്രമം നടത്തുന്നുണ്ട്. പാര്‍ട്ടിയുമായി ആലോചിച്ചാണ് ചുമതലകള്‍ നിറവേറ്റുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതൽ കൂടിയാലോചനകേളാടെ പ്രവർത്തനം മെച്ചപ്പെടുത്തണം. മന്ത്രിയായിരുന്ന തോമസ് ചാണ്ടി ഭൂമി നികത്തിയത് സര്‍ക്കാറി​െൻറ സല്‍പേരിന് കളങ്കമായി. ഹൈകോടതി വിധി വന്നശേഷവും അദ്ദേഹം മന്ത്രിസഭയോഗത്തില്‍ പങ്കെടുക്കുന്ന സാഹചര്യമുണ്ടായി. അതിനോട് സി.പി.ഐ വിയോജിച്ചു. നിലപാട് സി.പി.എം നേതൃത്വത്തെയും അറിയിച്ചു. മന്ത്രിസഭയോഗത്തില്‍നിന്ന് പാര്‍ട്ടി തീരുമാനപ്രകാരം മന്ത്രിമാര്‍ വിട്ടുനിന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ. ഇസ്മയില്‍ നടത്തിയ പ്രതികരണത്തിന് സി.പി.എം നിയന്ത്രണത്തിലുള്ള ചാനലും പത്രവും വലിയ പ്രചാരണം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story