Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവീട്ടിലെ ചടങ്ങിനിടെ 14 ...

വീട്ടിലെ ചടങ്ങിനിടെ 14 പവന്‍ മോഷ്​ടിക്കപ്പെട്ടതായി പരാതി

text_fields
bookmark_border
എടപ്പാള്‍: വീട്ടിലെ ചടങ്ങിനിടെ 14 പവന്‍ സ്വർണാഭരണങ്ങള്‍ മോഷണം പോയതായി പരാതി. കാലടിത്തറയിലെ ഒരു വീട്ടില്‍ ഒരാഴ്ച മുമ്പ് നടന്ന ചടങ്ങിനിടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗിനകത്തെ ആഭരണങ്ങളാണ് കാണാതായിരിക്കുന്നത്. ചടങ്ങിന് ശേഷം നാലുദിവസം കഴിഞ്ഞാണ് ആഭരണങ്ങള്‍ നഷ്ടമായ വിവരം വീട്ടുകാര്‍ അറിയുന്നത്. ചങ്ങരംകുളം പൊലീസ് അന്വേഷണം നടത്തിവരുന്നു. വിദ്യാർഥികൾ അനധികൃത യാത്രാപാസ് ഉപയോഗിക്കുന്നെന്ന്; ബസ് ഉടമകൾ നിയമ നടപടിയിലേക്ക് എടപ്പാൾ: വിദ്യാർഥികളുടെ അനധികൃത കൺസഷൻ പാസിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ബസ് ഉടമകളുടെ സംയുക്ത യൂനിയന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എടപ്പാള്‍ മേഖലയില്‍ സ്വകാര്യ ബസുകളിൽ യാത്ര ചെയ്യാൻ വിദ്യാർഥികൾ അനധികൃത കൺസഷൻ പാസുകൾ ഉപയോഗിക്കുന്നുണ്ടെന്ന് നിയമനടപടിക്കൊരുങ്ങുന്ന പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷനും പറയുന്നു. അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് പാസിന് ജോ. ആർ.ടി.ഒ അംഗീകാരം നല്‍കണം. എന്നാൽ, പല സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവരുടെ മേലധികാരികൾ ഒപ്പിടുന്ന പാസുകളാണ് നൽകുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നരും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും യാത്ര ഇളവ് ഉപയോഗപ്പെടുത്തുന്നുണ്ടെന്നും ഭാരവാഹികള്‍ ആരോപിച്ചു. കണ്‍സഷന്‍ പാസ് ഉപയോഗിച്ച് ഒരു വിദ്യാർഥിക്ക് ഒരു ദിവസം രണ്ട് യാത്രകൾ ചെയ്യാനാണ് അനുമതി. എന്നാൽ, കുറഞ്ഞ നിരക്കിൽ നാലു യാത്രകൾ വരെ നടത്തുന്നുണ്ട്. യാത്രാപാസുകൾ കർശന പരിശോധനക്ക് വിധേയമാക്കുമെന്നും പാസുകൾ അനധികൃതമായി നൽകുന്ന സ്ഥാപന ഉടമകൾക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുമെന്നും ഭാരവാഹികളായ കെ.കെ. ബാലൻ, ടി. നാരായണൻ, സുജീഷ് അമ്പാടി, കെ. ശശി, യു. മുഹമ്മദ്, പി.എ. റഷീദ് എന്നിവർ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story