Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിരാശ്രയനായ മനുഷ്യനെ...

നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെ ^മുഖ്യമന്ത്രി

text_fields
bookmark_border
നിരാശ്രയനായ മനുഷ്യനെ കൊല്ലുന്ന നാടിനെ പ്രബുദ്ധമെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെ -മുഖ്യമന്ത്രി കൊച്ചി: ഒരു നേരേത്ത ആഹാരത്തിലേക്ക് കൈയെത്തിക്കാൻ ശ്രമിച്ച കുറ്റത്തിന് നിരാശ്രയനായ ഒരു മനുഷ്യനെ കൊല്ലുന്നവരെ ഉൾക്കൊള്ളുന്ന നാടിനെ സാംസ്കാരിക പ്രബുദ്ധമെന്ന് എങ്ങനെ വിശേഷിപ്പിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ചോദ്യം എല്ലാവരുടെയും ഉള്ളിൽനിന്ന് ഉയർന്നാലേ അന്ധകാരം മാറി സ്നേഹത്തി​െൻറ വെളിച്ചം കടക്കുകയുള്ളൂ. സഹകരണ വകുപ്പ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 'കൃതി 2018' അന്താരാഷ്ട്ര പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പാരമ്പര്യങ്ങളെത്തുടർന്ന് സാംസ്കാരിക രംഗത്തുണ്ടായ ഉയർച്ചയും ഇടപെടലുമാണ് നമ്മുടെ സംസ്ഥാനത്തെ മുൻനിരയിലേക്ക് ഉയർത്തുന്നതിൽ പങ്കുവഹിച്ചത്. എന്നാൽ, നമ്മുടെ യശസ്സിനെ അപകീർത്തിപ്പെടുത്തുന്ന ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. അന്ധവിശ്വാസവും അനാചാരവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നു. സമൂഹത്തെ പിറകോട്ട് നയിക്കാനുള്ള ശ്രമങ്ങളെ ഗൗരവമായി കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രഫ. എം.കെ. സാനു ഫെസ്റ്റിവൽ പ്രഖ്യാപനം നടത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story