Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാവനൂർ വില്ലേജ്...

കാവനൂർ വില്ലേജ് ഉദ്യോഗസ്ഥർക്ക് കലക്ടറുടെ സദ്സേവ രേഖ

text_fields
bookmark_border
മഞ്ചേരി: സർക്കാർ നിർദേശിച്ച സമയപരിധിക്ക് ഏറെ മുമ്പുതന്നെ ഭൂരേഖ കമ്പ്യൂട്ടർവത്കരണവും ഒാൺലൈൻ നികുതി സമ്പ്രദായവും പൂർത്തീകരിച്ച് മാതൃകയായ കാവനൂർ വില്ലേജ് ഒാഫിസറായിരുന്ന എം. മുകുന്ദനടക്കം മുഴുവൻ ജീവനക്കാർക്കും ജില്ല കലക്ടറുടെ സദ്സേവ പുരസ്കാരം. സ്പെഷൽ വില്ലേജ് ഒാഫിസർ ഷഫീഖുല്ല, വില്ലേജ് അസി. റഹിയാനത്ത്, വില്ലേജ് ഫീൽഡ് അസിസ്റ്റൻറുമാരായ അൻവർ ഷക്കീൽ, സിദ്ദിഖ് എന്നിവർക്കാണ് സദ്സേവ രേഖ. വില്ലേജ് ഒാഫിസിലെ പരിമിതമായ സൗകര്യങ്ങളും വിഭവങ്ങളും ഉപയോഗിച്ചാണ് ഗ്രാമപഞ്ചായത്തി‍​െൻറകൂടി സഹകരണത്തോടെ ഈ രീതിയിൽ മാറ്റിയെടുത്തത്. വില്ലേജിലെ മുഴുവൻ പ്രവർത്തനങ്ങളും ഒാൺലൈനിൽ മേൽ ഒാഫിസർമാർക്ക് കാണാം. വിവിധ ആവശ്യങ്ങൾക്ക് വരുന്നവർക്ക് വിശ്രമകേന്ദ്രം, വായനക്ക് സൗകര്യം, ഒാഫിസ് മുഴുവൻ സി.സി.ടി.വി സൗകര്യം, കാലപ്പഴക്കമുള്ള രേഖകൾ കമ്പ്യൂട്ടർവത്കരിക്കൽ, മറ്റു വില്ലേജുകളിൽ എവിടെയും കാണാത്ത വിധത്തിൽ റെക്കോഡുകൾ സൂക്ഷിക്കാൻ മുറി എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കി. സംസ്ഥാനത്ത് എവിടെയുമില്ലാത്ത വിധത്തിൽ വില്ലേജ് വികസനസമിതിയും ഇവിടെ നടക്കുന്നുണ്ട്. ഇത്തരം സേവനങ്ങൾ നടപ്പാക്കുക മാത്രമല്ല, സംസ്ഥാനത്ത് ഇവ നടപ്പാക്കി ഐ.എസ്.െഎ സർട്ടിഫിക്കറ്റ് വാങ്ങിയ ആദ്യ വില്ലേജ് ഒാഫിസുകൂടിയാണ് കാവനൂർ. ഏറനാട് തഹസിൽദാർ സുരേഷാണ് വില്ലേജിലെ പദ്ധതികൾ സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകിയത്.
Show Full Article
TAGS:LOCAL NEWS 
Next Story